
കോണ്‍ഗ്രസ്സിന് നട്ടെല്ലിന്റെ ഫോട്ടോസ്റാറ്റെങ്കിലും വേണം യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം മുറ തെറ്റാതെ കേട്ടുകൊണ്ടിരിക്കുന്ന പ്രയോഗമാണ് സാമുദായിക സന്തുലനമെന്നത്. എന്തിനും ഏതിനും ജാതിയും സമുദായവും പറയുന്ന അല്‍പ്പത്തത്തിലേക്ക് കൊച്ചു കേരളം ചുവട് മാറ്റുന്നു എന്നത് യു.ഡി.എഫ് ‘ഭരണത്തിന്റെ ഔട്ട് പുട്ടായി മാറുകയാണ്. ‘ഭരണ നേട്ടങ്ങളും, ക്ഷേമ പ്രവര്‍ത്തനങ്ങളും ‘ഭൂരി പക്ഷ, ന്യൂന പക്ഷ പ്രാതിനിധ്യം തിരിച്ച് പോസ്റ്മോര്‍ട്ടം ചെയ്യുന്നതിലേക്ക് ഉദ്ബുദ്ധ കേരളം മാറുകയാണോ എന്ന ദുസ്സൂചനകളിലേക്കാണ് നാവിന് കടിഞാണില്ലാത്ത ചില സാമുദായിക നേതാക്കളുടെ പദ പ്രയോഗങ്ങള്‍ ഇരുണ്ട വെളിച്ചം വീശുന്നത്. ഇന്ത്യാ രാജ്യത്ത് ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന സ്വാതന്ത്യ്രം വകവെച്ചു നല്‍കുന്നുണ്ട്. ആരേയും വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്. മാന്യവും, വിശാല വീക്ഷണത്തോടെയും ആണിതെങ്കില്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യവും ഈ നാടിനുണ്ട്. എന്നാല്‍ വകവെച്ചു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ അസഹിഷ്ണതയോടെയും സങ്കുചിതമായും അവതരിപ്പിക്കുമ്പോള്‍ മൌനിയായി കേട്ടിരിക്കുന്നവര്‍ സാമുദായിക ധ്രുവീകരണത്തെ ആശ്രയമായി കൊണ്ടു ...