
മാതൃകകളെ ആവശ്യമുണ്ട് പറയുന്നത് പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് മാത്രം പറയുകയും ചെയ്യുകയെന്നത് പൊതു സ്വീകാര്യതയുടെ മാനദണ്ഡമാണ്. വാക്കും പ്രവൃത്തിയും ഒരുപോലെ ആകുന്നിടത്താണ് മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നത്. പറയുന്ന വാക്കുകള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ സൂക്ഷ്മത കാണിച്ചിരുന്നവര്‍ പൊതു മണ്ഡലത്തില്‍ സാധ്യമാക്കിയ കരുത്തും ആവേശവും ചെറുതായിരുന്നില്ല. തങ്ങള്‍ക്ക് പിന്തുടരാനും തങ്ങളെ നയിക്കാനും ഇവര്‍ മതിയെന്ന വിചാരം വാക്കുകളെ ജീവിതമാക്കിയവരിലൂടെ പൊതുസമൂഹം സ്വയം കണ്ടെത്തി. അനാഥത്വം പേറാതെ ജീവിക്കാനും പ്രവര്‍ത്തിക്കുവാനും മാതൃകാ സമ്പന്നമായ നേതൃനിര തണലും ആശ്രയവുമായിരുന്നു. കേരളം സാധ്യമാക്കിയ രാഷ്ട്രീയവും സാമൂഹികമായ ഉദ്ബുദ്ധത സൃഷ്ടിക്കപ്പെട്ടത് മാതൃക തീര്‍ത്ത നേതൃനിരയുടെ സമ്പന്നതയില്‍ നിന്നായിരുന്നു. ലോകത്തിന്റെ മുഴുവന്‍ സാമൂഹ്യ ചലനങ്ങളിലും മാതൃകാപുരുഷന്മാരുടെ കയ്യൊപ്പ് കാണാനാകും. പറയുന്നത് പ്രവര്‍ത്തിക്കാനുള്ളതാണ് എന്നതില്‍ നിന്ന് ഞങ്ങള്‍ പറയുന്നവരും പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുമാണെന്നതിലേക്കുള്ള മാറ്റം മാതൃക ജീവിതങ്ങളുടെ വംശനാശത്തെ വിളിച്ചുവരുത്തുകയുമായിരുന്നു. സ...