
ചികിത്സയെന്ന മൗലികത എല്ലാവര്‍ക്കും ആരോഗ്യവും ചികിത്സയുമെന്നത് ഭരണകൂടങ്ങള്‍ പ്രജകള്‍ക്ക് മുന്നില്‍ വെക്കുന്ന മൗലിക അവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചികിത്സ നിഷേധിക്കപ്പെടുകയെന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടത്തില്‍പ്പെടും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടത് ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ഗൗരവം ഉള്‍കൊണ്ടതില്‍ നിന്നാണ്. ചികിത്സയെന്നത് പ്രാപ്യമാക്കാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ പര്യാപ്തമാണെങ്കിലും വിദഗ്ദ ചികിത്സ എന്നതിലെത്തുമ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുര്‍ഗ്ഗതി നിലനില്‍ക്കുകയാണ്. സര്‍വ്വ സന്നാഹങ്ങളോടെയുളള സര്‍ക്കാര്‍ ആശുപത്രിയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ആകാത്തതെന്തെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആരോഗ്യ രംഗത്തെ സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ഖ്യാതി സംസ്ഥാനം സ്വയം എടുത്തണിയുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നത് സ്വകാര്യ മേഖലക്ക് അനുവദിച്ചു നല്‍കിയ ട്രേഡ് മാര്‍ക്കാണെന്ന വിചാരം ചികിത്സ തേടുന്നവരും മനസ്സിലാക്കിവെച്ചിരിക്കുന്ന അബദ്ധ ധാരണയാണ്. മികച്ച ചികിത്സ ലഭിക്കണമെങ...