
ആസ്വാദനത്തിന്റെ നെറികേട് മലയാളിയുടെ ആസ്വദനത്തിന്റെ മനോഭാവം മാറുകയാണ്. ഉദ്ബുദ്ധവും സാംസാക്കാരിക സമ്പന്നവുമായ ഒരു സമൂഹത്തിന് ഇണങ്ങുന്ന തരത്തിലാണോ ഈ മാറ്റമെന്നത് വിശകലനങ്ങള്‍ക്ക് വിധേയമാക്കേതാണ്. ചാനല്‍ റേറ്റിംഗ് ഉയര്‍ത്തുകയെന്ന മുഖ്യ ലക്ഷ്യം മുന്നില്‍ വെച്ച് അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍ ആസ്വാദനത്തിന്റെ പുതിയ ലോകം സൃഷ്ടിക്കുന്നു. തങ്ങള്‍ നയിക്കുന്ന വഴിയെ മലയാളി വന്നുകൊളളുമെന്ന് ഉറച്ച ബോധ്യം ആസ്വാദനത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ തേടി പോകാനും, യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കാനും എന്റര്‍ടൈന്‍മെന്റുകാരെ പ്രേരിപ്പിക്കുന്നു. കണ്ണീരൊഴിയാത്ത സീരിയലുകളില്‍ നിന്ന് കിടപ്പു മുറിയും, പ്രസവ മുറിയും ക്യാമറകള്‍ക്ക് സ്ഥിരം ലൊക്കേഷനുകളായി മാറുന്ന പുതിയ കാലഘട്ടത്തില്‍ മലയാളിയുടെ ആസ്വാദന ശേഷി ഉടുതുണി പറിച്ചെറിയപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. സ്വന്തം വ്യക്തിത്വത്തെയും സ്വകാര്യതകളെയും ആസ്വാദനത്തിന്റെ വഴിയില്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്ന പുതിയ പരീക്ഷണമാണ് മലയാളിയുടെ സ്വീകരണ മുറികളെ ഇപ്പോള്‍ ഹരംക്കൊളളിക്കുന്നത്. മിനി സ്‌ക്രീനിലും പൊതു രംഗത്തും നേരത്തെ കണ്ടു പര...