
സ്ഥാപനവത്കരണത്തിന്റെ നൈതികത മലയാളി കൈവരിച്ച മുഴുവന്‍ നേട്ടങ്ങള്‍ക്കു പിന്നിലും സംഘ ശക്തിയുടെ പിന്‍ബലം കരുത്തുറ്റതാണ്. സാമൂഹ്യ പരിഷ്‌കരണത്തിലും, നവോത്ഥാന പ്രക്രിയയിലും, രാഷ്ട്രീയ ഉദ്ബുദ്ധതിയലുമൊക്കെ ഇത് കാണാനാകും. ആശയങ്ങളും, ആദര്‍ശങ്ങളും, പ്രത്യയ ശാസ്ത്രങ്ങളുമൊക്കെ സംഘടിതമായ വിപ്ലവമാണ് സാധ്യമാക്കിയത്. വ്യക്തി കേന്ദ്രീകൃതമായി ആരംഭിച്ച പരിഷ്‌ക്കരണ മുന്നേറ്റങ്ങള്‍ സംഘടിത രൂപത്തിലേക്ക് വഴിമാറപ്പെട്ടത് സംഘ ശക്തി നല്‍കുന്ന ഉത്തേജന ബോധത്തില്‍ നിന്നായിരുന്നു. സംഘടനകള്‍ സമൂഹ നന്മക്ക് വേണ്ടിയെന്ന ആത്മാര്‍ത്ഥ ബോധമായിരുന്നു കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ പ്രേരണയായത്. സ്വാര്‍ത്ഥത അല്‍പ്പം പോലും കടന്നുവരാത്തതുകൊണ്ടുതന്നെ സംഘടന ഇടപെടലുകള്‍ സമൂഹ താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. വ്യക്തിയിലുണ്ടായിരുന്ന സാമൂഹ്യ ബോധം സംഘടനയെ നിസ്വാര്‍ത്ഥമാക്കി. ധാര്‍മ്മികതയും മൂല്യങ്ങളും മറയില്ലാതെ പ്രകടമാക്കപ്പെടുന്നവരായിരുന്നു നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. ഇത്തരക്കാര്‍ നയിക്കപ്പെടുന്നതുകൊണ്ടുതന്നെ ധാര്‍മ്മികതക്കൊപ്പമായിരുന്നു സംഘടനയും സംഘാടകരും. സമൂഹത്തിന് നന്മയായി അനുഭവപ്പെടുന്നതിനെ പൊതു നന്മയായി സ്വീകരിക്...