
സാംസ്‌കാരിക നായകരെ കണ്ടവരുണ്ടോ സകല വിധ സ്വാതന്ത്ര്യത്തോടെയും, സമ്പൂര്‍ണ്ണ വിവേചനാധികാരത്തോടെയും പ്രവര്‍ത്തനാനുമതിയുണ്ടായിരുന്ന ഒരു വിഭാഗം സംസ്ഥാനത്തിന്റെ പൊതു ഭൂമികയില്‍ നിന്ന് വംശ നാശത്തിന്റെ വക്കിലാണ്. മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്തവരായി ഭൂമുഖത്ത് നിന്ന് ഇവര്‍ അപ്രത്യക്ഷമായെന്ന തോന്നലാണ് വാക്കുകള്‍ മുറിഞ്ഞ നിശബ്ദതയില്‍ നിന്ന് പ്രകടമാകുന്നത്. എന്തിനും ഏതിനും പ്രതികരണത്തിന്റെ മൂര്‍ച്ചയുളള ഇടം കണ്ടെത്തിയിരുന്ന ഈ വിഭാഗത്തെ മലയാളി ഓമനപ്പേരിട്ട് വിളിച്ചത് സാംസ്‌കാരിക നായകരെന്നായിരുന്നു. ഏതൊന്നിനേയും ചുറ്റിപ്പറ്റി രാഷ്ട്രീയമായി പുറത്തുവരുന്ന അനിവാര്യ പ്രതികരണങ്ങള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ ശബ്ദമായി ഉയര്‍ന്നുകേട്ട സാംസ്‌കാരിക വ്യക്തതയാണ് നിശബ്ദമാക്കപ്പെട്ട ചില നാവുകളിലൂടെ കൈമോശം വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് ഒരേ സമയം തെളിമയും, തിരുത്തലും സാധ്യമാക്കിയ ഈ വിഭാഗം പുതപ്പിനകത്ത് ചുരുണ്ടു കൂടി ചുറ്റുപാടുകളെ കാണാതെ സ്വന്തത്തിലേക്ക് എരിഞ്ഞമര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെ സാംസ്‌കാരിക ഗതിയിലുണ്ടാകുന്ന നേരിയ മാറ്റത്തെ പോലും തന്റേടത്തോടെ ചോദ്യം ചെയ്തിരുന്ന ഏറെ പഴ...