
മനസ്സ് നന്നാവട്ടെ ക്യാമ്പസുകളിലെ കൗമാരക്കാര്‍ക്കിടയില്‍ സാമൂഹ്യ പ്രതിബന്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീമി(എന്‍ എസ് എസ്)ന്റെ പ്രാര്‍ത്ഥന ഗീതത്തിലെ ആദ്യവരി തുടങ്ങുന്നത് മനസ്സു നന്നാവട്ടെ എന്നതിലാണ്. മനുഷ്യനെന്ന പൊതുബോധത്തെ കെട്ടുപാടുകളില്ലാതെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള ഓരോ വരികളും. പരസ്പരം അകലാന്‍ വഴികള്‍ തേടുന്ന സമകാലിക ലോകത്ത് മനസ്സു നന്നാവട്ടെയെന്ന പ്രഖ്യാപനത്തിന്റെ പ്രസക്തി ഏറിവരികയാണ്. വളര്‍ന്നുവരുന്ന തലമുറക്കുമുന്നില്‍ മനുഷ്യനെന്ന സാമൂഹ്യതയുടെ അനിവാര്യത പൂര്‍ണ്ണ പരിശുദ്ധിയോടെ തുറന്നുവെക്കാന്‍ സാധിക്കേണ്ടതുണ്ട്. ഞാനെന്ന സ്വാര്‍ത്ഥതതയില്‍ നിന്ന് നമ്മളെന്ന വിശാലതയിലേക്ക് നടന്നു തുടങ്ങാന്‍ ഇനിയും സമയം കളയാനാകില്ല. സാമൂഹ്യ ജീവിയെന്ന അലങ്കാരം മനുഷ്യന് നഷ്ടമാകുന്നിടത്ത് പകരക്കാരനാകുന്നത് മൃഗീയതയാണ.് ഞാന്‍, എന്റെ, എനിക്ക് എന്നതില്‍ നിന്ന് ഞങ്ങള്‍, ഞങ്ങളുടെ, ഞങ്ങള്‍ക്ക് എന്നതിലേക്ക് മാറാന്‍ മനസ്സിനെ കെട്ടഴിച്ചുവിട്ടെ തീരൂ. കൂടെ ചിരിക്കാനും ഒപ്പം കരയാനും ഒരേയാളുകള്‍ ഉണ്ടാകുന്നിടത്ത് പവിത്രമായ സൗഹൃദം രൂപപ്പെടുമെന്ന...