
തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം രാഷ്ട്രീയ വിവാദങ്ങള്‍ നിറകുടമായി നില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക ലോക സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ ചര്‍ച്ചകളും, തര്‍ക്കങ്ങളും സജീവമാണ്. നിലവിലുളള വിവാദങ്ങള്‍ക്കപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ വജ്രായുധങ്ങള്‍ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗവേഷണ വിഭാഗങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രകള്‍ക്കായി നാടും, നഗരവും, നേതാക്കളും അവസാനഘട്ട ഒരുക്കത്തിലാണ്. 2004 ആവര്‍ത്തിക്കുമെന്ന് ഇടത് മുന്നണിയും 2009-ന്റെ തുടര്‍ച്ചയായിരിക്കുമെന്ന് ഭരണക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ കാലത്തേയും പോലെ അക്കൗണ്ട് തുറക്കാനാകുമെന്ന കാത്തിരിപ്പില്‍ ബി ജെ പി യുണ്ട്. ഡല്‍ഹിയില്‍ വീശിയടിച്ച കാറ്റിന്റെ നേരിയ കുളിരെങ്കിലും അനുഭവപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കഴിയുന്നവരും കുറവല്ല. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമായിരിക്കും ലോക സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രൂപപ്പെടുകയെന്ന നിരീക്ഷണമാണ് പൊതുവായുളളത്. മറിച്ച് ചിന്തിക്കാന്‍ പ്രേരകമായതൊന്നും യു ഡി എഫ് രാഷ്ട്...