
വി എസ്സിന്റെ വെടിയും, പി സി യുടെ വെട്ടും - ചില രാഷ്ട്രീയ വിചാരം പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും, ചീഫ് വിപ്പ് പി സി ജോര്‍ജ്ജും സ്വന്തം പാര്‍ടിക്കും, മുന്നണിക്കും തലവേദനയാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും സ്വന്തക്കാര്‍ക്ക് അനഭിമതരാണെങ്കിലും പൊതുജനത്തിന് ഏറെ വേണ്ടപ്പെട്ടവരാണെന്ന വിരോധാഭാസം പറയാതെ വയ്യ. പാര്‍ടിയേയും മുന്നണിയേയും തുടര്‍ച്ചായായി ആക്ഷേപിച്ചും, മുള്‍മുനയില്‍ നിറുത്തിയും ഇരുവരും ജൈത്രയാത്ര തുടരുമ്പോഴും രണ്ടുപേരേയും നിയന്ത്രിക്കാന്‍ നേതൃത്വത്തിനാകാത്തതെന്തെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയരുകയാണ്. എല്ലാ പാര്‍ടിയും, മുന്നണിയും ജനങ്ങള്‍ക്ക് വേണ്ടി കെട്ടിയുണ്ടാക്കപ്പെട്ടതാണ്. ഇവയുടെ നേതൃത്വമെന്നത് ജനങ്ങളുടെ നേതൃത്വവുമാണ്. പൊതുജനത്തിന് വേണ്ടിയുളള പാര്‍ടിയേയും, മുന്നണിയേയും വിട്ട് ഇവയെ പ്രതിരോധത്തിലാക്കുന്ന വ്യക്തികള്‍ക്ക് ജനകീയത കൈവരുന്നുവെങ്കില്‍ തിരുത്തലുകള്‍ സാധ്യമാകേണ്ടത് പാര്‍ടികള്‍ക്കും മുന്നണികള്‍ക്കുമകത്താണെന്ന വിചാരം നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തിപ്പെടേണ്ടതുണ്ട്. സ്വന്തം പാര്‍ടിക്കകത്തെ നയവ്യതിയാനങ്ങള്‍ക്കും, രാഷ്ട്രീയ തീരുമാനങ്ങള്‍ക്...