"ഞങ്ങടെ ദുരിതം കാണാത്തോരോട് പടച്ചോന്‍ പൊറുക്കൂല ...."
 കടുത്ത വേലില്‍ ാട് മഴക്ക് വേണ്ടി കാത്തിരുന്നപ്പോള്‍ തീരദേശത്തെ കുടുംബങ്ങള്‍ ആഗ്രഹിച്ചത് മറിച്ചായിരുന്നു. മഴയെത്തുന്നത് ഇിയും ഏറെ താമസിച്ചിരുന്നെങ്കിലെന്നായിരുന്നു അവരുടെ പ്രാര്‍ത്ഥ. മഴയെത്തിയാല്‍ ഉണ്ടാകുന്ന ദുരിതങ്ങളെകുറിച്ചുള്ള ആശങ്കയായിരുന്നു അവരെ ഈ വിധം ചിന്തിപ്പിച്ചത്. അവരുടെ വിചാരം തെറ്റിയില്ല. മഴയെത്തിയതോടെ ദുരിതവും അവരെ തേടിയെത്തി. അധികാരി വര്‍ഗ്ഗത്തിന്റെ കൊടിയ അവഗണയാണ് മഴയെ അവര്‍ക്ക് ദുരിത പൂര്‍ണ്ണമാക്കിയത്. ആര്‍ത്തലച്ചു വരുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ തീരത്ത് ശാസ്ത്രീയമായി ിര്‍മ്മിച്ച കടല്‍ ഭിത്തിയുണ്ടായിരുന്നെങ്കില്‍ മഴയെ അവര്‍ക്കും കുളിര്‍മ്മയോടെ ആസ്വദിക്കാമായിരുന്നു.
അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്ന തീരദേശത്തെ കുടുംബങ്ങള്‍ക്ക് മഴ ആരംഭിക്കുന്നതോടെ പട്ടിണിയും പരിവട്ടവുമാണ് സഹചാരിയായി കൂടെ കൂട്ടുന്നത്. വട്ടപൂജ്യത്തില്‍ ില്‍ക്കുന്ന ജീവിത ിലവാരം തീരദേശത്തെ കുടിലുകളില്‍ മാത്രമായിരിക്കും ഇന്നും അവശേഷിക്കുന്നുണ്ടാവുക. രണ്ട് സെന്റ് സ്ഥലത്ത് ചെറ്റകുത്തി മറച്ച വീടികത്ത് പത്തിലേറെ അംഗങ്ങള്‍ ഞെരിഞ്ഞമര്‍ന്ന് കഴിയുന്ന കാഴ്ച ഒരു പക്ഷെ തീരദേശത്ത്ി മാത്രം സ്വന്തമായിരിക്കും. അടിസ്ഥാ ജവിഭാഗങ്ങളുടെ ക്ഷേമത്തിായി കോടികള്‍ ചെലവഴിച്ച പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടാറുണ്ടെങ്കിലും അതൊന്നും തീരദേശത്തേക്കെത്താറില്ലെന്നതാണ് ദുരിത കാഴ്ചകള്‍ക്ക് സമാമായ ജീവിതങ്ങളെ ഇന്നും ിലിറുത്തുന്നത്.
       കാലവര്‍ഷമുണ്ടാക്കുന്ന ദുരിതങ്ങള്‍ സംസ്ഥാത്തിന്റെ മുഴുവന്‍ തീരദേശത്തും ഒരു പോലെയാണെന്നതില്‍ തര്‍ക്കമില്ല. മലപ്പുറം ജില്ലയിലെ തെക്കന്‍ തീരദേശമായ പുതുപൊന്നാി തീരത്ത് കാലവര്‍ഷത്തെതുടര്‍ന്നുണ്ടാകുന്ന തുടര്‍ച്ചയായ ദുരിതങ്ങള്‍ കടലോര മേഖലയിലെ ദുരിത ജീവിതങ്ങളുടെ പകര്‍പ്പുകളാണ്. കടലാക്രമണത്തിന്റെ രൂപത്തില്‍ ദുരന്തം പെയ്തിറങ്ങുമ്പോഴും അധികൃതരുടെ ഭാഗത്ത് ിന്നുള്ള കടുത്ത അവഗണ പേറേണ്ടി വരുന്ന ീതി ിഷേധത്തിന്റെ പ്രതിരൂപങ്ങളാണ് പുതുപൊന്നാി തീരത്തുള്ളവര്‍ അല്ലെങ്കില്‍ സംസ്ഥാത്തിന്റെ തീരത്ത് ജീവിതം ഹോമിക്കപ്പെട്ടവര്‍.
പുതുപൊന്നാി അബുഹുറൈറ പള്ളിക്ക് പിന്‍വശം മുതല്‍ ജിലാി ഗറ്ി പടിഞ്ഞാറ് ഭാഗം വരെയുള്ള 845 മീറ്റര്‍ പ്രദേശത്തെ തീരദേശ കുടുംബങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അുഭവിച്ചുകൊണ്ടിരിക്കുന്നത് തുല്ല്യതയില്ലാത്ത ദുരിതങ്ങളാണ്. ഈ പ്രദേശത്ത് കടല്‍ ഭിത്തി ിര്‍മ്മിക്കുന്നതില്‍ മാറി വന്ന സര്‍ക്കാറുകളും, ബന്ധപ്പെട്ട വകുപ്പുകളും ടത്തിയ കൊടിയ അാസ്ഥയുടെ ഫലമായി സംഭവിച്ചതാണ് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍. ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ തീരത്തെ ക്കി തുടച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിു പിറകെ ഒന്നായി തീരത്തെ വീടുകള്‍ കടലെടുത്ത് കൊണ്ടിരിക്കുന്നു. ജീവിത സമ്പാദ്യം കടലിന്റെ ഭാഗമായി മാറുമ്പോള്‍ ിര്‍വ്വികാരതയോടെ പകച്ചു ില്‍ക്കേണ്ട ഗതികേടാണ് ഇവിടത്തുകാര്‍ക്ക്. കഴിഞ്ഞ വര്‍ഷത്തെ കടലാക്രമണത്തില്‍ ഇരുപത്തിയഞ്ചോളം വീടുകളാണ് ിലം പൊത്തിയത്. ഈ വര്‍ഷം ഇതികം തന്നെ ആറ് വീടുകള്‍ കടലിന്റെ ഭാഗമായി. വീടിാപ്പം ഭൂമിയും കടലെടുത്ത് പോകുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇവര്‍ ഭവരഹിതരാക്കപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ കടലാക്രമണത്തില്‍ ഭവരഹിതരാക്കപ്പെട്ട് 13 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിന്റെ ദുരിതങ്ങളോടൊപ്പമാണ് രാപകല്‍ തള്ളി ീക്കുന്നത്.
     കടല്‍ഭിത്തി ിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് പുതുപൊന്നാി തീരത്തെ ദുരന്ത സമാമായ സാഹചര്യത്ത്ി വഴി വെച്ചത്. കടലാക്രമണത്തെ കാലവര്‍ഷക്കെടുതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഇവര്‍ക്കുള്ള ധസഹായ ലഭ്യതക്ക് തടസ്സമാകുന്നുവെന്ന വിരോധാഭാസവും ഇവിടെ ിലില്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിിടെ മുപ്പതോളം കുടുംബങ്ങള്‍ ഭവരഹിതരാവുകയും, ഒരു കിലോമീറ്ററോളം തീരം കടലെടുക്കുകയും, ൂറ് കണക്ക്ി തെങ്ങുകള്‍ കടപുഴകുകയും ചെയ്തിട്ടും യാപൈസ സര്‍ക്കാര്‍ ധസഹായമായി പുതുപൊന്നാി തീരത്തേക്കെത്തിയില്ല.
കടലാക്രമണ ബാധിതരായി വീടുകള്‍ ഷ്ടപ്പെട്ടവരില്‍ ഏറെയും മുപ്പത് വര്‍ഷം മുമ്പ് ഇവിടെ താമസമാക്കിയവരാണ്. അന്ന് കടല്‍ കണ്ണെത്താ ദൂരത്തായിരുന്നു. കടലിന്റെ ആക്രോശമോ, തിരമാലകളുടെ ഇരമ്പലോ ഇവര്‍ കേട്ടിരുന്നില്ല. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരം ടന്നാലെ തീരത്തെത്താാകൂ. എന്നാല്‍ കാലത്തോടൊപ്പം കടലും മുന്നിലേക്കെത്തിയിരിക്കുന്നു. ജീവിത സ്വപ്ങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ത്തലച്ചുവരുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ തീരത്ത് ഇിയും സംവിധാങ്ങളായില്ലെങ്കില്‍ കടല്‍ ഇിയും മുന്നോട്ട് വരും. പുതുപൊന്നാി മുല്ല റോഡ് എന്ന പ്രദേശത്തെ ഓര്‍മ്മകളും ചരിത്രവുമായി വഴിമാറ്റികൊണ്ട്.
     ദുരിതപൂര്‍ണ്ണമായ ജീവിതമെന്ന പ്രയോഗത്തിന്റെ മുഴുവന്‍ ആശയതലങ്ങളും ചാര്‍ത്തപ്പെടാന്‍ യോഗ്യരാണ് പുതുപൊന്നാി തീരത്തെ കടലാക്രമണ ബാധിതര്‍. ജീവിത സമ്പാദ്യം പൂര്‍ണ്ണമായും കടലെടുക്കുകയും സര്‍ക്കാര്‍ സഹായം അ്യം ില്‍ക്കുകയും ചെയ്യുന്ന ഇവര്‍ മറ്റുള്ളവരുടെ ഔദാര്യത്തില്‍ മാത്രം ജീവിതം തള്ളി ീക്കാന്‍ വിധിക്കപ്പെട്ടവരാണ്. മത്സ്യബന്ധമാണ് ഇവിടത്തെ ആണുങ്ങള്‍ക്ക് വശമുള്ള ഏക തൊഴില്‍. ദിവസത്തിന്റെ രണ്ടറ്റം മുട്ടിച്ചിരുന്നതും ഈ തൊഴില്‍ കൊണ്ടു തന്നെ. കടല്‍ പ്രക്ഷുബ്ധമായതോടെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കടലിലിറങ്ങാറില്ല. ഇപ്പോഴാകട്ടെ ട്രോളിംഗ് ിരോധവും ിലവില്‍ വന്നു. കടലാക്രമണം വിതച്ച ദുരിതങ്ങള്‍ക്കൊപ്പമാണ് പണിയില്ലാതാക്കിയ ട്രോളിംഗ് ിരോധവും കൂടി കന്നു വന്നിരിക്കുന്നത്. കിടക്കാന്‍ കിടപ്പാടമോ, അന്നമൊരുക്കാന്‍ വരുമാമോ ഇല്ലാത്ത ഇവര്‍ക്കു മുന്നില്‍ സുഭിക്ഷതയോടെ വിളമ്പുന്നത് പട്ടിണിയും പരിവട്ടവും മാത്രമാണ്. സര്‍ക്കാര്‍ ല്‍കുന്ന പഞ്ഞമാസത്തെ സൌജ്യ റേഷന്‍ മാത്രമാണ് വിശപ്പടക്കാുള്ള ഏക മാര്‍ഗ്ഗം. അതാകട്ടെ എപ്പോള്‍ മുതല്‍ കിട്ടി തുടങ്ങുമെന്ന് ഒരു ിശ്ചയവുമില്ല.
തീരദേശ മേഖലയുടെ സമഗ്രവികസത്ത്ി പദ്ധതികളുടെ ീണ്ട ിര തന്നെ സര്‍ക്കാറുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അവയൊന്നും കടല്‍ കടന്നെത്താറില്ലെന്നതാണ് ഈ ദുരിത ജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അര്‍ഹതപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നുവെന്നത് തീരദേശത്തിന്റെ കാര്യത്തില്‍ അവഗണിക്കാാകാത്ത വസ്തുതയാണ്. കഴിഞ്ഞ വര്‍ഷത്തെ കടലാക്രമണം ദുരന്ത സമാമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടും യാതൊരു മുന്‍കരുതല്‍ ടപടികളോ, പ്രതിരോധ പ്രവര്‍ത്തങ്ങളോ സ്വീകരിക്കാതെ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ഈ വര്‍ഷവും പുതുപൊന്നാി തീരത്തെ മുഷ്യ ജീവിതങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടുവെന്നത് തീരദേശത്തോട് കാണിക്കുന്ന അവഗണയുടെ ര്‍േ ചിത്രം പ്രകടമാക്കുന്നത്. ഇതൊരു പുതുപൊന്നാിയുടെ മാത്രം അുഭവമല്ല. സംസ്ഥാത്തെ മുഴുവന്‍ തീരപ്രദേശങ്ങളും ഇത്തരം അവഗണകള്‍ക്കൊപ്പം സഞ്ചരിക്കുന്നവരാണ്.
ഞങ്ങളുടെ ദുരിതം കാണാത്തോരോട് പടച്ചോന്‍ പൊറുക്കൂല  ഇത് കഴിഞ്ഞ ദിവസത്തെ കടലാക്രമണത്തില്‍ വീട് ഷ്ടപ്പെട്ട ചെക്കന്റകത്ത് ഫീസയുടെ വാക്കുകളാണ്. ഒപ്പം തീരദേശത്തെ മുഴുവന്‍ ജതയുടെയും പ്രതിഷേധത്തിന്റെ സ്വരം കൂടിയാണ്.



Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്