
തിരിച്ചു പോകുന്ന മഅ്ദനിയും തിരിച്ചു വരാത്ത നാവികരും ബംഗളൂരു സ്ഫോടനക്കേസില്‍ രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കര്‍ണ്ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി ജാമ്യ കാലാവധിക്ക് ശേഷം ജയിലിലേക്ക് തന്നെ തിരിച്ചു പോകുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ലഭിച്ച അഞ്ച് ദിവസത്തെ ജാമ്യത്തിന് ശേഷമാണ് കേരളത്തില്‍ നിന്ന് മഅ്ദനി തിരിച്ച് പോകുന്നത്. ഇതേയവസരത്തില്‍ പുറത്തു വന്ന മറ്റൊരു വാര്‍ത്ത കടല്‍ക്കൊല കേസില്‍ അറസ്റിലായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടാണ്. സുപ്രീം കോടതി അനുമതിയോടെ ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടിയാണ് നാവികരെ ജാമ്യാവസ്ഥയില്‍ ഇളവ് അനുവദിച്ച് നാട്ടിലേക്കയച്ചത്. ഇറ്റലിയിലേക്ക് പോകുന്ന നാവികരെ വിചാരണ നേരിടുന്നതിനായി തിരികെ എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്‍ക്കായിരിക്കുമെന്ന് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന സമയത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ നിലപാടിലൂടെ ജാമ്യ വ്യവസ്ഥയുടെ നഗ്ന ലംഘനവും രാജ്യത്തിന്റെ നീതിന്...