
കലാകാരനായ കലാപകാരി... ഭാവാഭിനയത്തിന്റെ നവരസങ്ങള്‍ പൂര്‍ണതയോടെ ഉള്‍ക്കൊണ്ട് അഭിനയ തികവിന്റെ സര്‍വ്വ മേഖലകളും തന്റേതാക്കി മാറ്റിയപ്പോള്‍ സിനിമയിലെ അനാരോഗ്യ പ്രവണതകളോട് പച്ച മനുഷ്യനെ പോലെ കലഹിച്ച കലാകാരനായ കലാപകാരിയായിരുന്നു മലയാളത്തിന്റെ മഹാനടന്‍ തിലകന്‍. സിനിമയും അഭിനയവും സമൂഹത്തോട് സംവദിക്കേണ്ട സുതാര്യമായ മാധ്യമഘടനയാണെന്ന് തിരിച്ചറിഞ്ഞ തിലകന് സിനിമയുടെ പേരിലുള്ള കോക്കസുകളോട് സന്ധി ചെയ്യാന്‍ ഒരു ഘട്ടത്തിലും സാധിച്ചില്ല. ഉള്ളില്‍ അടക്കിവെച്ച നീരസവും സിനിമാ മേഖലയെ കറകളഞ്ഞതും നീതിയുക്തവുമായ തൊഴില്‍ സംരംഭമാക്കി മാറ്റണമെന്ന അടങ്ങാത്ത മോഹവും പൊട്ടിത്തെറിയുടെയും കലാപങ്ങളുടെയും വഴിയിലേക്ക് തിലകനെ പ്രതിഷ്ഠിച്ചു. തന്റെ യുദ്ധ പ്രഖ്യാപനം താരരാജാക്കന്‍മാര്‍ക്കും സാങ്കേതികപ്രതിഭകള്‍ക്കും എതിരെയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളിലെ ശോഭ തെല്ലും കുറയാതെ നിലനിര്‍ത്തിയത് സ്വയം ആവാഹിച്ചെടുത്ത അഭിനയ തികവിന്റെ പരിപൂര്‍ണതയിലായിരുന്നു. താരസംഘടനയായ അമ്മയും സാങ്കേതിക വിഭാഗമായ ഫെഫ്കയും വിതരണക്കാരുടെ മാക്ടയും ഒരുപോലെ അവഗണനയുടെയും വിലക്കിന്റെയും വഴികള്‍ തിലകന് മേല്‍ ചാര്‍ത്തിയെങ്കിലും ഈ ചങ്ങലക്കെ...