- Get link
- X
- Other Apps
പ്രകൃതിയെ പ്രണയിക്കാം ജീവന്റെ നിലനില്‍പ്പിന് പ്രപഞ്ചസൃഷ്ടാവ് നിശ്ചിച്ചു നല്കിയിട്ടുളള ജീവിത ഭാവമാണ് പച്ചപ്പ്. നയന മനോഹരമായ പ്രകൃതിയെ സൗന്ദര്യത്തിന്റെ കൊലുസണിയിക്കുന്നത് പച്ചപ്പിന്റെ ഹൃദ്യതയാണ്. കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്നതും, മനസ്സിനെ ആത്മസപ്തൃപ്തിയുടെ വിശാലതയിലേക്ക് നടത്തുന്നതുമായ പ്രകൃതിയുടെ തനിമ പ്രണയിനിക്ക് സമാനമാണ്. കണ്ടാല്‍ കൊതിതീരാത്ത, ചേര്‍ത്തുനിറുത്താന്‍ ഹൃദയം തുടിക്കുന്ന ശുദ്ധ സൗന്ദര്യത്തിന്റെ മൂര്‍ത്തതയാണ് പ്രകൃതി. കാടും മലയും, കുന്നും പുഴയും അടുക്കിവെച്ച് രൂപകല്‍പ്പന ചെയ്ത പ്രകൃതിയുടെ രൂപ ഘടന സൃഷ്ടിപ്പിന്റെ വിസ്മയക്കാഴ്ച്ചയാണ്. കതിരണിഞ്ഞ പാടങ്ങള്‍, ചാലിട്ടൊഴുകുന്ന നീരരുവികള്‍, ശാന്തമായി ഒഴുകി തുടിക്കുന്ന കായലുകള്‍, അരഞ്ഞാണം കണക്കെ നീണ്ടു നിവര്‍ന്നുകിടക്കുന്ന കനാലുകള്‍ ഇങ്ങിനെ തുടരുന്നു പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കരിങ്കല്‍ ഹൃദയങ്ങളെപ്പോലും പ്രണയിതമാക്കാന് പര്യാപ്തമാണ് സൗന്ദര്യത്തിന്റെ ഈ നിറച്ചാര്‍ത്ത്. സൃഷ്ടിപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മനുഷ്യന്റെ നെഞ്ചകത്ത് ഉരുക്കിയൊഴിച്ച മൃദുല വികാരമാണ് പ്രണയം. മാതാപിക്കാളോടും ഭാര്യയോടും മക്കളോടും കാമുകിയോടും സുഹൃത്തിനോടും ത...
nannayitund............
ReplyDeleteohhhh horrible incident.... article is awesome....
ReplyDelete