- Get link
- X
- Other Apps
പ്രകൃതിയെ പ്രണയിക്കാം ജീവന്റെ നിലനില്‍പ്പിന് പ്രപഞ്ചസൃഷ്ടാവ് നിശ്ചിച്ചു നല്കിയിട്ടുളള ജീവിത ഭാവമാണ് പച്ചപ്പ്. നയന മനോഹരമായ പ്രകൃതിയെ സൗന്ദര്യത്തിന്റെ കൊലുസണിയിക്കുന്നത് പച്ചപ്പിന്റെ ഹൃദ്യതയാണ്. കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്നതും, മനസ്സിനെ ആത്മസപ്തൃപ്തിയുടെ വിശാലതയിലേക്ക് നടത്തുന്നതുമായ പ്രകൃതിയുടെ തനിമ പ്രണയിനിക്ക് സമാനമാണ്. കണ്ടാല്‍ കൊതിതീരാത്ത, ചേര്‍ത്തുനിറുത്താന്‍ ഹൃദയം തുടിക്കുന്ന ശുദ്ധ സൗന്ദര്യത്തിന്റെ മൂര്‍ത്തതയാണ് പ്രകൃതി. കാടും മലയും, കുന്നും പുഴയും അടുക്കിവെച്ച് രൂപകല്‍പ്പന ചെയ്ത പ്രകൃതിയുടെ രൂപ ഘടന സൃഷ്ടിപ്പിന്റെ വിസ്മയക്കാഴ്ച്ചയാണ്. കതിരണിഞ്ഞ പാടങ്ങള്‍, ചാലിട്ടൊഴുകുന്ന നീരരുവികള്‍, ശാന്തമായി ഒഴുകി തുടിക്കുന്ന കായലുകള്‍, അരഞ്ഞാണം കണക്കെ നീണ്ടു നിവര്‍ന്നുകിടക്കുന്ന കനാലുകള്‍ ഇങ്ങിനെ തുടരുന്നു പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കരിങ്കല്‍ ഹൃദയങ്ങളെപ്പോലും പ്രണയിതമാക്കാന് പര്യാപ്തമാണ് സൗന്ദര്യത്തിന്റെ ഈ നിറച്ചാര്‍ത്ത്. സൃഷ്ടിപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മനുഷ്യന്റെ നെഞ്ചകത്ത് ഉരുക്കിയൊഴിച്ച മൃദുല വികാരമാണ് പ്രണയം. മാതാപിക്കാളോടും ഭാര്യയോടും മക്കളോടും കാമുകിയോടും സുഹൃത്തിനോടും ത...
ആര്‍ട്ടിക്കിള്‍ കൊള്ളാം..
ReplyDeleteമുടി പ്രദര്‍ശനത്തിന്റെ ഇസ്ലാമിക വീക്ഷണം കുറെ കൂടി വ്യക്തമാക്കാമായിരുന്നു...
വരാന്‍ പോകുന്ന ഈ ഭവിശ്വത്തിനെതിരില് ഒരു കമ്പൈന്‍ വരെ ആവാം...
വല്ലാത്ത പഹയന് തന്നെ ഈ ഉസ്താദ്....
ReplyDeleteമി.പള്ളികടവ് ….
ReplyDeleteനമ്മുക്കിടയിൽ ഏറ്റവും എളുപ്പത്തിൽ വിറ്റയിക്കാവുന്നതും ലാഭമല്ലാതെ നഷ്ടമേതുമില്ലാത്ത ഉല്‍പന്നമില്ലാത്ത രണ്ടു ബിസിനസ്സുണ്ട് …
1) ഇൻഷുറൻസ് :- ഒരുല്പന്നവും ഇൻഷുറൻസ് വിഭാവനം ചെയ്യുന്നില്ല, 115 കോടി ജനതയിൽ കേവലം ഒരു കോടി ജനത 15 രൂപയുടെ ഇൻഷുറൻസ് എടുത്താൽ 15 കോടി വരുമാനം ഉണ്ടാവുന്നു, മറ്റുള്ള എല്ലാ ചിലവും കഴിഞ്ഞ് (ഒരു കോടി ജനതയെ ഇൻഷുറൻസ് എടുത്താൽ കേവലം 1000 പേർക്ക് അതിന്റെ ബെനിഫിറ്റ് കിട്ടുമായിരിക്കും ഇതലാം കിഴിച്ച്) കമ്പനിക്ക് ലാഭം 5 കോടിയെങ്കിലും പ്രതിവർഷം ഉണ്ടാവുന്നു ഒരു വസ്തുവും ഉല്പാദിപ്പിക്കാതെ, ഒരു യന്ത്രവും പ്രവർത്തിപ്പിയ്ക്കാതെ കേവലം കുറച്ച് വർക്കേഴ്സും കുറച്ച് ഓഫീസുകളും കമ്പൂട്ടറുകളും (ഇതൊരു യന്ത്രമാണ് എങ്കിലും) മാത്രം എന്നാൽ ഇവിടെ വിദ്യാസമ്പന്നരായ ജോലിക്കാർ അത്യാവശ്യം .
2) മറ്റൊന്ന് ഭക്തി :- ആളുകളെ ആകർഷിക്കാൻ, ആത്മീയമായ പരിവേഷം മതത്തിലൂടെ ദൈവീകമായ ഇല്ലാ മറിമായത്തിലൂടെ മണ്ടന്മാരെ വിഢികളാക്കാൻ കഴിയുന്ന എന്തെങ്കിലും ഒരു ഗിമിക്ക് തന്ത്രമോ,വസ്തുവോ എന്തെങ്കിലും ചിലതുപയോഗിച്ചാൽ ഭക്തികച്ചവടത്തിനുള്ള മാർഗ്ഗമായി, ഇതിനാവശ്യം പ്രചാരണമാണ് അതിനായ് ചില കഞ്ചാവ് അടിച്ച് ചുമ്മാ കറങ്ങി നടയ്ക്കുന്നവരെ ഉപയോഗപ്പെടുത്തിയാൽ മതി, കോടികൾ താനെ തന്റെ സ്വന്തം ഭണ്ഡാരത്തിൽ നിറയും , അതിലൊരു ആകർഷികമായ ഏറ്റവും വിപണന മൂല്യമുള്ള മുഹമദിനെ തന്നെ കൂട്ടു പിടിയ്ക്കുകയാണ് തന്ത്രശാലികളിൽ തന്ത്രശാലിയായ മി.കാന്തപുരം , ഈ കൂട്ടർ വളരും അതിന് വളം വെച്ച്ചും വെള്ളം ഒഴിച്ചും കൊടുക്കുന്നത് പീണറായി,ചെന്നിത്തല,കുഞ്ഞാലികുട്ടി തുടങ്ങിയ നേതാക്കളാണല്ലോ അപ്പോൾ നമ്മുക്കിതലാം കാണാം, ആരെന്ത് പ്രതികരിച്ചാലും പ്രവർത്തിച്ചാലും അവർ ഒറ്റപ്പെടുകയല്ലാതെ ഇവിടെ ആ പള്ളിയും ആ ബാലും വരാതിരിക്കില്ല, ആ പള്ളിയുടെ ഉത്ഘാടന മഹാമഹത്തിന് അന്നാര് ഇന്ത്യയുടെ പ്രധാന മന്ത്രി ,കേരള മുഖ്യമന്ത്രി അവരൊക്കെ ചടങ്ങിനുണ്ടാവും… ആ വാർത്ത ജനങ്ങളെ അറീയിക്കാൻ നദീറും പ്രസ്സ് റൂമിലുണ്ടാവും.