
കേരളം @ 60 ഷഷ്ടിപൂര് ത്തിയിലാണ് കേരളമെന്ന കൊച്ചു സംസ്ഥാനം. നീണ്ട അറുപത് വര്‍ഷത്തിനിടയ്ക്ക് സാധ്യമാക്കിയ നേട്ടങ്ങളൊക്കെയും താരതമ്യേന ആരോഗ്യപരവും ക്രിയാത്മകവുമാണെന്ന് വിലയിരുത്താം. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യതിയില്‍ നിന്നുകെണ്ട് ഒരു നാടിന് സ്വയത്തമാക്കാവുന്ന പരിവര്‍ത്തനത്തിന്റെ സാധ്യതകളെ ഒരു പരിധിവരെ സ്വീകരിക്കാന്‍ കേരളനാത്തിനായിട്ടുണ്ട് . ഇത് നിലനിര്‍ത്തുന്നതിനും തുടരുന്നതിലും പുതിയ തലമുറക്ക് എത്രമാത്രം സാധിക്കുന്നുണ്ടെന്നതാണ് അറുപതാം വയസ്സില്‍ മലയാളക്കര സ്വയം വിമര്‍ശനമായി ഏറ്റെടുക്കേണ്ടത്. സാമൂഹ്യമായ അന്ധകാരത്തിന്റെ പടുകുഴിയില്‍ നിന്ന് ഉദ്ബുദ്ധതയുടെ ഔന്നിത്യത്തിലേക്ക് മലയാളി മാറി സഞ്ചരിച്ചത് പെട്ടന്നുണ്ടായ അത്ഭുത പ്രവര്‍ത്തികളുടെ ഭാഗമായിരുന്നില്ല. നിരന്തരമായ പരിഷ്‌ക്കരണവും, ഇടപെടലും ഇടവേളയില്ലാതെ ഓരോ സമൂഹത്തിലും പ്രയോഗിക്കപ്പെട്ടതാണ് ഇപ്പോഴത്തെ മാറ്റത്തിന് നിദാനമായത്. സാമുദായികമായി നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളും ജാതീയമായ വിവേചനങ്ങളും തുടച്ചു നീക്കപ്പെട്ട് പക്ഷമില്ലാത്ത മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ പൂര്‍വ്വികരായ പരിഷ്‌ക്കര്‍ത്തകള്‍ക്ക് വിജയിക്കാനായതാണ് രാജ്...