
ബ്ലാക്ക് മെയിലുകാര്‍ വാഴും രാഷ്ട്രീയം സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതും നയിക്കുന്നതും ആരെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാവുന്ന മറുപടി ബ്ലാക്ക് മെയിലുകാര്‍ എന്നാണ്. ഇതുവരെ പൊട്ടിയ ബോംബുകളൊക്കെ സാമ്പിളുകളാണെന്ന് പറഞ്ഞുവെക്കുന്ന ഇക്കൂട്ടര്‍ പൊട്ടാനുള്ളത് മുഴുവന്‍ പൊട്ടിയാല്‍ മലയാളിക്ക് താങ്ങാനാകില്ലെന്ന മുന്നറിയിപ്പുകൂടി നല്‍കുന്നുണ്ട്. തുറന്ന പുസ്തകം കണക്കെ സുതാര്യ മാകേണ്ട പൊതു പ്രവര്‍ത്തന മേഖല നിഗൂഢതകളുടെ കൂടാരമാണെന്ന യാഥാര്‍ത്ഥ്യമാണ് അര്‍ദ്ധ നന്ഗനമായ പല വെളിപ്പെടുത്തലുകളിലൂടേയും പുറത്ത് വരുന്നത്. ഉദ്ബുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് പേരിട്ടു വിളിച്ച കേരളത്തിലെ പൊതു പ്രവര്‍ത്തന രംഗം ചാണകകുഴിയേക്കാള്‍ മലീമസമായി മാറുന്നുവെന്നതാണ് പുതിയ രീഷ്ട്രീയ വര്‍ത്തമാനം. വെളിപ്പെടുത്തലുകളുടെ പരമ്പര തുടരുമെന്നുറപ്പുള്ളതുകൊണ്ടു തന്നെ കേട്ടാല്‍ അറക്കുന്ന വിശേഷങ്ങളായിരിക്കും പുറത്തുവരാനുണ്ടാകുക. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ, മിത്രമോ ഇല്ലെന്നതിനാല്‍ ഇന്നലെ നടത്തിയ കൂട്ടുകൃഷിയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാ...