
വിവാദങ്ങളുടെ ഔട്ട് പുട്ട് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലകാര്യങ്ങളിലും കേരളം അതിസമ്പന്നമാണ്. സാക്ഷരത, രാഷ്ട്രീയ ഉദ്ബുദ്ധത, മാധ്യമ വിചാരം, സാംസ്‌കാരിക ബോധം എന്നിവയില്‍ ബഹുദൂരം മുന്നിലാണ് ഈ കൊച്ചു സംസ്ഥാനമെന്നതില്‍ തര്‍ക്കത്തിന് വകയില്ല. ആശയപരമായ സംവാദങ്ങളും ആരോഗ്യകരമായ പ്രതിഷേധങ്ങളും പിറവിമുതല്‍ നിറഞ്ഞു നിന്ന ഭൂമിയെന്നതുകൊണ്ടുതന്നെ പക്വമായ വിവാദങ്ങള്‍ മലയാളക്കരയുടെ മുഖമുദ്രയായിരുന്നു. വിവാദങ്ങള്‍ക്ക് സൈദ്ധാന്തിക പിന്തുണയും, ധാര്‍മ്മികതയും ചട്ടക്കൂടും ഉണ്ടായിരുന്നതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ജനകീയതയുടെ പിന്‍ബലമുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യകാല വിവാദങ്ങളും, ആശയപരമായ സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഭാഗമായി മാറിയത്. കാലമേറെ ഉരുണ്ട് ആധുനികതയുടേയും വിവരസാങ്കേതിക വിദ്യയുടേയും പളപളപ്പിലെത്തി നില്‍ക്കുന്ന ഘട്ടത്തിലും വിവാദങ്ങള്‍ക്കും ആശയ പോരാട്ടങ്ങള്‍ക്കും ഒരു കുറവുമില്ല. പഴയതില്‍ നിന്നും വ്യത്യസ്തമായി നിശ്വാസം പോലെയാണ് മലയാളിക്കിന്ന് വിവാദങ്ങള്‍. ഒരു ദിവസം തന്നെ പല വിവാദങ്ങളെ അഭിമുഖീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥയും ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കുണ്ട്. പഴയകാലത്തെ വിവാദങ്...