
മദ്യം എന്തുകൊണ്ട് നിരോധിക്കാതിരിക്കണം സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന സുന്ദരമായ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ദൈവത്തിന്റെ സ്വന്തം നാട് കാലെടുത്തുവെച്ചിരിക്കുകയാണ്. സാമൂഹികവും വ്യക്തിപരവുമായ മുഴുവന്‍ അപചയങ്ങള്‍ക്കും കാരണമായ മദ്യത്തിനെതിരെയുള്ള നടപടിയെന്നത് സര്‍വ്വാംഗീകൃതമാകുമെന്നതില്‍ തര്‍ക്കമില്ല. മദ്യത്തിന്റെ വിപത്ത് പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്നവരാണ് കേരളത്തിലെ ഓരോ കുടുംബങ്ങളുമെന്നത് കണക്കുകളുടെ സാക്ഷ്യമാണ്. ആളോഹരി മദ്യ ഉപയോഗത്തിലുള്ള വര്‍ദ്ധനവ് മദ്യവിപത്തിന്റെ വ്യാപ്തിയെ പ്രകടമാക്കുന്നതാണ്. സമൂഹത്തെ മുഴുവന്‍ ഗ്രസിക്കുന്ന അത്യാപത്തായി മദ്യം മാറിയിരിക്കുന്ന ഈ ഘട്ടത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ശിക്ഷണ നടപടിയില്‍ കുറഞ്ഞൊന്നും ഇതര്‍ഹിക്കുന്നില്ല. സമ്പൂര്‍ണ്ണ നിരോധനമെന്ന സാങ്കേതികത്വത്തിനൊപ്പം സ്വയം വര്‍ജ്ജനമെന്ന മാനസിക മാറ്റം സാധ്യമാക്കാനായാല്‍ മദ്യത്തെ നമ്മുടെ മണ്ണില്‍ നിന്ന് എന്നെന്നേക്കുമായി തൂത്തെറിയാനാകും. മദ്യഉപയോഗം പാരമ്യത്തിലെത്തി നില്‍ക്കുന്ന ഒരു സമൂഹത്തിനിടയില്‍ സമ്പൂര്‍ണ്ണ നിരോധനം സാധ്യമാക്കുമ്പോഴുണ്ടാകുന്ന പ്രായോഗികത ആലോചനകള്‍ക്ക് വിധേയ...