
വികസന തീരമണിയാന്‍ നരേന്ദ്ര മോദിക്ക് പഠിക്കുന്നവര്‍ വികസന മാതൃകയുടെ അപ്പോസ്തലന്‍ എന്ന വിശേഷണത്തോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തനിക്കുമേല്‍ ചാര്‍ത്തപ്പെട്ട കുപ്രസിദ്ധി കഴുകിക്കളയാന്‍ കഠിനമായ പരിശ്രമം തുടങ്ങിയിട്ട് നാളേറെയായി. രാജ്യത്തിന്റെ വികസനം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ഗുജറാത്തിലാണെന്ന പ്രചരണം മോദിയെ മഹാനാക്കാന്‍ സംഘ് ശക്തികള്‍ ഏറ്റെടുത്ത കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ഗുജറാത്തിനെ സംബന്ധിച്ച് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ വികസന മാതൃകയെന്നത് കാവി ഭീകരതക്ക് രാജ്യത്തിന്റെ ഭരണസിരകേന്ദ്രം പിടിച്ചെടുക്കാനുള്ള സുന്ദര സമവാക്യമാണെന്ന് തിരിച്ചറിയാതെ പോകുന്നവര്‍ ചെന്ന് ചാടുന്നത് സംഘപരിവാര്‍ കുഴിച്ചുവെച്ച ഗര്‍ത്തങ്ങളിലാണ്. നരേന്ദ്രമോദിയും, ഗുജറാത്തിലെ വികസന മാതൃകയും ബി.ജെ.പിക്കോ, സംഘ് ശക്തികള്‍ക്കോ യാതൊരു സ്വാധീനവുമില്ലാത്ത കൊച്ചു കേരളവും കൃത്യമായ ഇടവേളകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വികസന മാതൃകയെന്ന ഗര്‍ത്തതത്തില്‍ ഏറ്റവും ഒടുക്കം ചാടിയത് സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണാണ്. വികസനം കാണാന്‍ ആറ•ുള കണ്ണാടിയുമായി പോയ തൊഴില്‍ മന്ത്രിക്ക് പറഞ...