
പൊതു പ്രവര്‍ത്തനത്തിനും വേണം പെരുമാറ്റച്ചട്ടം പൊതു പ്രവര്‍ത്തകന്‍ പൊതുസമൂഹത്തിന്റെ പൊതുസ്വത്താണ്. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നതിനാലാണ് ഇവര്‍ക്ക് പൊതുപ്രവര്‍ത്തകനെന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടത്. ഓരോ ഗ്രാമത്തിലേയും ചോട്ടാ നേതാവ് മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ പൊതുപ്രവര്‍ത്തകന്‍ എന്ന ഗണത്തിന്റെ ഭാഗമാകുന്നത് ഇവര്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നതിനാലാണ്. മാന്യതയുടെയും സൗമ്യതയുടെയും രൂപഭാവങ്ങളാവണം പൊതുപ്രവര്‍ത്തകന്റെ ആകാര സൗന്ദര്യം. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ന തലക്കെട്ടോടെ പ്രവര്‍ത്തിക്കാനിറങ്ങുന്നവരായതിനാല്‍ ഇടപഴകലുകളിലും സംസാര രീതികളിലും സഭ്യത നെഞ്ചോട് ചേര്‍ക്കേണ്ടതുമുണ്ട്. വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന ശൈലിയലേക്ക് പൊതു പ്രവര്‍ത്തകന്റെ നാവ് മാറിയാല്‍ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ പരിസരത്തേക്ക് ചാണകവെള്ളം കോരിയൊഴിക്കുന്ന പ്രതീതിയായിരിക്കും ഉണ്ടാക്കുക. സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കത്തിപ്പടര്‍ന്ന സൂര്യനെല്ലി വിവാദം നാവിന് കടിഞ്ഞാണില്ലാത്ത പൊതുപ്രവര്‍ത്ത...