
വി.എസ്സിനെ അതിജയിക്കാന്‍ സി.പി.എമ്മിനാകാത്തതെന്ത്. സി.പി.എമ്മിന്റെ സംഘടന ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്ന് പോയികൊണ്ടിരിക്കുന്നത്. ലെനിനിസ്റ് സംഘടന രീതി പിന്തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ പാര്‍ട്ടി അച്ചടക്കത്തിനാണ് അതിന്റെ ആവിര്‍ഭാവ കാലം മുതല്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. അച്ചടക്കം ലംഘിക്കുന്നവര്‍ എത്ര വലിയ കൊലകൊമ്പനാണെങ്കിലും പാര്‍ട്ടിക്ക് പുറത്തേക്ക് വഴി തുറക്കുന്ന രീതിയായിരുന്നു തുടര്‍ന്നു പോന്നിരുന്നത്. ഇങ്ങിനെ സി.പി.എം കയ്യൊഴിഞ്ഞവര്‍ ഒന്നുമല്ലാതായി മാറുകയും, പാര്‍ട്ടി അജയ്യമായി പ്രവര്‍ത്തന പഥത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ചരിത്രം പരിശോധിച്ചാല്‍ കാണാനാവുക. ആരേയും പാര്‍ട്ടിയോളമോ, പാര്‍ട്ടിക്കപ്പുറമോ വളരാന്‍ സാഹചര്യം ഒരുക്കിയിരുന്നില്ലയെന്നതാണ് വ്യക്തികള്‍ ഉണ്ടാക്കിയിരുന്ന വെല്ലുവിളികളെ നിഷ്പ്രയാസം അതിജയിച്ചുകയറാന്‍ സി.പി.എമ്മിന് ചാലക ശക്തിയായത്. പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം നിന്ന് പാര്‍ട്ടി പരിപാടികള്‍ക്ക് രൂപം നല്‍കാനായെന്നതാണ് ജനകീയതയില്‍ സി.പി.എമ്മിനെ ബഹുദൂരം മുന്നിലെത്തിച്ചത്. ഇ.എം.എസ്സും, എ.കെ.ജിയും,നായനാരും നേ...