
പിണറായി സഖാവിനൊരു റെഡ് സല്ല്യൂട്ട് ഒടുവില്‍ തിരുകേശം പൌരസമൂഹത്തിന് മുന്നില്‍ വിചാരണക്കെത്തിയിരിക്കുന്നു. മലയാളക്കരയില്‍ പുത്തന്‍ വിശ്വസ ചൂഷണത്തിന് വഴി മരുന്നിട്ട് പണം പിടുങ്ങാന്‍ കൌണ്ടര്‍ തുറന്നു വെച്ചിരിക്കുന്നവര്‍ പൊതുസമൂഹത്തിന്റെ വിസ്താരത്തിന് വിധേയമാകുമ്പോള്‍ നവോത്ഥാന മനസ്സുകള്‍ക്ക് പ്രത്യാശയുടെ കൈത്തിരി വെട്ടം സമ്മാനിക്കപ്പെടുകയാണ്. മുസ്ലിം സമൂഹത്തെ വിശ്വസ വൈകല്ല്യത്തിന്റെ വഴിയെ നടത്താന്‍ ചൂഷണത്തിന്റെ പ്രതിലോമ രൂപങ്ങള്‍ കാലഘട്ടങ്ങള്‍ക്കനുസരിച്ച് വിവിധ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചവരുടെ ഒടുവിലത്തെ വില്‍പ്പന ചരക്കാണ് പ്രവാചകന്റേതെന്ന അവകാശ വാദത്തിലുളള തിരുകേശം. മുസ്ലിം സമുദായത്തിന്റെ കുപ്പായ പോക്കറ്റുകളില്‍ കണ്ണും നട്ട് വിശ്വാസം വില്‍പ്പനക്കുവെച്ച പൌരോഹിത്യത്തിന്റെ തോന്നിവാസങ്ങള്‍ തിരിച്ചറിയാന്‍ വൈകിയാണെങ്കിലും പൊതുസമൂഹം തയ്യാറായെന്നത് ആശാവഹം തന്നെ. മൌനം വെടിയാന്‍ ഇനിയും ഏറെ പേരുണ്ടെങ്കിലും അവര്‍ക്ക് വായ തുറക്കേണ്ടി വരുമെന്നു തന്നെയാണ് തിരുകേശം സംബന്ധിച്ച ചര്‍ച്ചകളുടെ പോക്ക് പ്രകടമാക്കുന്നത്. പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന മുടി ഉപയോഗിച്ചുളള ആത്മീയ വാണിഭത്തിനെതിരെ മുസ്ലിം ...