
ലൌ ജിഹാദില്‍ നിന്ന് ഇ-മെയില്‍ ചോര്‍ത്തലിലേക്ക് എത്ര ദൂരം !!!! ഏതാണ്ട് രണ്ട് വര്‍ഷം മുമ്പത്തെ ശിശിരകാലം പ്രണയ വര്‍ഗ്ഗീയതയെ കുറിച്ചുളള ചര്‍ച്ചകളില്‍ തണുത്ത് വിറച്ച അവസ്ഥയിലായിരുന്നു മലയാളക്കര. മലയാളത്തിന് നല്ല വെളുപ്പാന്‍കാലം നേരുന്ന മാധ്യമരംഗത്തെ കാരണവര്‍ ലൌ ജിഹാദെന്ന് പേര് ചൊല്ലിവിളിച്ച പ്രണയ വര്‍ഗ്ഗീയത കാലം ഉരുണ്ട് ഇങ്ങെത്തിയപ്പോള്‍ ചാരക്കേസുപോലെ പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന സ്ഥിതിയിലാണ്. കളങ്കമറ്റ കൌമാര മനസ്സുകളെ വിഷം ചീറ്റുന്ന വര്‍ഗ്ഗീയ കണ്ണുകളോടെ കുറച്ചുകാലമെങ്കിലും നോക്കികാണാന്‍ കാരണവരുടെ സ്ഥാനത്തുളള മാധ്യമസ്ഥാപനം തുറന്നുവിട്ട ലൌ ജിഹാദെന്ന സുന്ദരനാമത്തിലൂന്നിയ അപസര്‍പ്പക കഥ കാരണമായി. ഭരണകൂടവും, പൊലീസും ലൌ ജിഹാദിനെ പൂര്‍ണ്ണമായും തളളാതെ ഉള്‍കൊണ്ടപ്പോള്‍ ഒരു സമുദായത്തിന്റെ വളര്‍ന്നുവരുന്ന തലമുറ സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. വര്‍ഗ്ഗീയ, ഫാസിസ്റ് ചിന്താധാരകള്‍ തലക്കടിച്ച ഒരു വിഭാഗത്തിന്റെ കാല്‍പ്പനിക ഭാവങ്ങള്‍ രൂപപ്പെടുത്തിയ പ്രണയ ബോംബ് ഒരു മാധ്യമ സ്ഥാപനം തങ്ങളുടെ കണ്ടെത്തലായി എറ്റെടുത്തപ്പോള്‍ സാമുദായിക ചേരിതിരിവിനും, വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ഹേതുവായി മാറുന...