
വില്‍ക്കാനുണ്ട് അന്ധവിശ്വാസങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണാണ് കേരളത്തിന്റേത്. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ഇത്തരം പ്രസാഥാനങ്ങളുടെ മുന്നേറ്റം സാധ്യമായിട്ടുണ്ട്. മലയാളിയുടെ ഉദ്ബുദ്ധതക്ക് പ്രധാന കാരണവും ഇതുതന്നെ. അന്ധവിശ്വാസങ്ങളുടേയും ഉച്ചനീചത്തങ്ങളുടേയും കൂത്തരങ്ങായിരുന്ന നമ്മുടയീ കൊച്ചു സംസ്ഥാനത്തെ സാംസ്കാരികതയുടെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തിക്കുന്നതില്‍ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പങ്ക് വില കുറച്ച് കാണാനാവില്ല. മലയാളക്കര അന്ധവിശ്വാസ മുക്തമാണെന്ന് അവകാശപ്പെടാനാകില്ലെങ്കിലും വലിയൊരളവുവരെ ചൂഷണ രഹിത മത വിശ്വാസം പ്രാവര്‍ത്തികമാകുന്നതില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് സാധ്യമായത് ചെയ്യാനായിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മനുഷ്യദൈവങ്ങുളുടേയും, ഭര്‍ഗ്ഗകളുടേയും, വാഴ്ത്തപ്പെട്ടവരുടെ പുണ്യകേന്ദ്രങ്ങളുടേയും സാന്നിദ്ധ്യം നിലനിറുത്തിക്കൊണ്ട് തന്നെയായിരുന്നു വിത്യസ്ത മതവിഭാഗങ്ങളിലെ പരിഷ്കരണ മുന്നേറ്റങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സാധ്യമാക്കിയത്. സ്വയം മാറ്റത്തിന് വിധേയമാകാത്തിടത്തോളം കാലം ഒരു സമൂഹത്തേയും പരിവര്‍ത്തിപ്പിക്കില്ലെന്ന ദൈവിക വാക്യം നവോത്ഥാന സംരംഭങ്ങള്‍ക്ക് പ്രചോദനമ...