
ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ടു ചെയ്യൂ പൗരന്‍ എന്ന നിലയിലുള്ള വിലമതിക്കാനാകാത്ത അവകാശമാണ് വോട്ട്. ഇത് വ്യക്തതയോടുകൂടി വിനിയോഗിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അനിവാര്യമാണ്. രാജ്യത്തിന്റെ അഭിവൃദ്ധിക്കും പൈതൃക സംരക്ഷണത്തിനും സഹായകമാകുന്ന തരത്തിലായിരിക്കണം വോട്ടെന്ന അവകാശം വിനിയോഗിക്കേണ്ടത്. ലോകത്തിലെ ഒന്നാം കിട ജനാധിപത്യ-മതേതര രാഷ്ട്രമെന്ന ഖ്യാതി പ്രൗഡിയോടെ നിലനിര്‍ത്താന്‍ സഹായകമാകുന്ന തരത്തിലായിരിക്കണം വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. രാജ്യത്തിന്റെ മതേതര പൈതൃകത്തെ തകര്‍ത്തില്ലാതാക്കുന്ന തരത്തില്‍ അരാചകത്വം കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ വിവേക പൂര്‍ണ്ണമായ പ്രതിഷേധത്തിന്റെ വഴിയായി ഓരോരുത്തരും വോട്ടിനെ ഉപയോഗപ്പെടുത്തണം. നമുക്കിടയില്‍ ഭിന്നിപ്പിന്റെ വഴികള്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടുകളെ തച്ചുതകര്‍ക്കാന്‍ മതേതരത്വത്തില്‍ ചാലിച്ച സൗഹാര്‍ദ്ദത്തിന്റെ ആയുധമായി വോട്ടിനെ സ്വീകരിക്കണം. പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായതിനാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രാദേശിക വികസനവും മാനദണ്ഡമാകണം. കഴിവും ശേഷിയും, ജനകീയതയുമായിരിക്കണം വോട്ട് രേഖപ്പെടുത്താന്‍ സ്ഥാന...