
കൊന്നൊടുക്കുന്നതോ രാഷ്ട്രീയം അടിക്കാനും, തിരിച്ചടിക്കാനും കെല്‍പ്പുളളവരൊക്കെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകള്‍ നടത്തിയിട്ടുണ്ടെന്നത് അവരുടെ തന്നെ സത്യസാക്ഷ്യമാണ്. സ്വന്തമായി രക്തസാക്ഷിയില്ലാത്ത പാര്‍ട്ടികള്‍ കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ ഇടം പിടിക്കാത്തവരുമാണ്. ശാശ്വത സമാധാനത്തിന് വേണ്ടിയുളള സമാധാനലംഘനമെന്നതാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിസ്ഥാനസിദ്ധാന്തം. പാര്‍ട്ടികളുടെ വലിപ്പത്തിനനുസരിച്ച് വേട്ടക്കാരുടേയും, ഇരകളുടേയും എണ്ണത്തില്‍ വിത്യാസ മുണ്ടാകാമെങ്കിലും കൊലപാതക രാഷ്ട്രീയമെന്ന കുളിമുറിയില്‍ എല്ലാവരും നഗ്‌നരാണെന്ന് തന്നെ പറയാം. പട്ടിക തയ്യാറാക്കി കൊന്നു തളളിയവര്‍, അഹിംസയുടെ മാര്‍ഗ്ഗം വഴിയില്‍ ഉപേക്ഷിച്ചവര്‍, ആത്മ സംയംമനത്തിന്റേയും, മാനവ ശാന്തിയുടെയും വക്താക്കള്‍ വരെ കൊലപാതക രാഷ്ട്രീയത്തിന്റെ ഗുണദോശങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചര്‍ച്ചകളും വാദകോലാഹങ്ങളും രാഷ്ട്രീയത്തിന്റെ മൃഗീയ ഭാവങ്ങള്‍ക്ക് തടയിടാന്‍ സഹായകമായെങ്കിലെന്ന് ആഗ്രഹിച്ചവരായിരുന്നു ബഹുഭൂരിപക്ഷം വരുന്ന സ...