
യിവോന്‍ റിഡ്ലിയും, മലാല യൂസുഫും - സമീപന വ്യതിയാനത്തിന്റെ ദ്വിമുഖങ്ങള്‍ സെപ്തംബര്‍ 11 ലെ ഭീകരാക്രമണം നടക്കുന്ന ഘട്ടത്തില്‍ അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ സൈന്യത്തിന്റെ പിടിയിലായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയാണ് യിവോന്‍ റിഡ്ലി . തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ഇസ്ലാം സ്വീകരിച്ചതോടെയാണ് ഇവര്‍ ലോകത്തിന് പരിചിതയായി മാറിയത്. മാത്രമല്ല തടവറയിലെ ജീവിതത്തില്‍ താലിബാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ മാന്യമായ പെരുമാറ്റവും സുതാര്യമായ ഇടപെടലുകളും ലോകത്തോട് വിളിച്ച് പറഞ്ഞതിലൂടെ ഇവര്‍ ലോക സമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. താലിബാന്‍ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇസ് ലാം സ്വീകരിച്ച ശേഷം ഇവര്‍ ലോകത്തോട് പറഞ്ഞ തന്റെ അനുഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. പത്ര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അഫ്ഘാനിലെത്തുമ്പോള്‍ താലിബാനെക്കുറിച്ചുള്ള സങ്കല്‍പ്പം അപരിഷ്കൃതരും, കാട•ാരുമായ വിഭാഗമാണിവര്‍ എന്നതായിരുന്നു. പാക്കിസ്ഥാന്‍ വഴി ലണ്ടനിലേക്ക് മടങ്ങാന്‍ പുറപ്പെടുമ്പോഴാണ് താലിബാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. തടവറയിലടക്കപ്പെട്ട ശേഷം സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം എല്ലാ സങ്കല്പങ്ങളെയ...