
സാമുദായിക രാഷ്ട്രീയം - കേരള മോഡല്‍ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ സുന്ദരരൂപങ്ങളുടെ വികൃത രൂപം പ്രകടമാകാന്‍ അഞ്ചാം മന്ത്രിയില്‍ ഊന്നിയുള്ള വാദകോലാഹലങ്ങള്‍ നിമിത്തമായിരിക്കുന്നു. പത്ത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന മുസ്ളിം ലീഗിന്റെ അഞ്ചാം മന്ത്രി അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്ന് പിന്നാലെ പെരുന്നയില്‍ നിന്നും, നാരായണഗുരുവിന്റെ അരുമ ശിഷ്യനില്‍ നിന്നുമുണ്ടായ പ്രസ്താവനകള്‍ കേരളമിതാ പാക്കിസ്ഥാനും വത്തിക്കാനും ആകാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു. മുസ്ളിം ലീഗിനൊരു മന്ത്രിസ്ഥാനം കൂടി കിട്ടുമ്പോഴേക്ക് സാമുദായിക സന്തുലിതത്വം തകര്‍ന്നടിഞ്ഞ് നാശകൂശമായി മാറുന്നതാണ് മലയാളക്കരയുടെ മതേതരത്വത്തില്‍ ഈന്നിയുള്ള ഉദ്ബുദ്ധതയെങ്കില്‍ മൂക്കത്ത് വിരല്‍വെച്ച് അട്ടത്ത് നോക്കിയിരിക്കാനേ തരമുള്ളൂ. സാമുദായിക കക്ഷികള്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇത്രമേല്‍ സ്വാധീനമുണ്ടെന്ന് ബോധ്യപ്പെടാന്‍ തീര്‍ത്തും അനാരോഗ്യപരമായ അഞ്ചാം മന്ത്രി വിവാദം സഹായകമായതെന്നത് വസ്തുതയാണ്. പണ്ട് എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ ഓരം പിടിച്ച് മുസ്ളിം, ക്രൈസ...