
സൌഹൃദത്തിന്റെ പൊന്നാനി മോഡല്‍ പുഴയും, കടലും, കായലും, കനാലും ചുറ്റപ്പെട്ട പൊന്നാനി വിവിധ സംസ്ക്കാരങ്ങളുടെ സംഗമഭൂമിയാണെന്ന് പറഞ്ഞാല്‍ അതിശയോക്തമല്ല. എന്തിനേയും ഉള്‍ക്കൊള്ളാനും, വിശാലതയോടെ സ്വീകരിക്കാനും പൊന്നാനിക്ക് പണ്ട് മുതലേ സാധിച്ചിട്ടുണ്ട്. സാംസ്ക്കാരിക പ്രഭാവം തിളങ്ങി നിന്ന പൊന്നാനിയുടെ ഭൂമിക കൈരളിയുടെ മുഖശ്രീയായിരുന്നു. ഇടശ്ശേരിയും, ഉറൂബും, കടവനാട് കുട്ടികൃഷ്ണനും, ഭട്ടതിരിപ്പാടും, അക്കിത്തവും പൊന്നാനിയുടെ സാംസ്കാരിക മുഖത്തിന് തിളക്കമേകി. മതവിജ്ഞാന രംഗത്ത് പൊന്നാനി ലോകത്തിന് നല്‍കിയ വെളിച്ചം മലബാറിന്റെ മക്കയെന്ന സ്ഥാനപ്പേരിന് അര്‍ഹമാക്കി. ലോകത്തിന് മുന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന സൈനുദ്ധീന്‍ മഖ്ദൂം തന്റെ സംഭാവനകള്‍ക്ക് വിത്തിട്ടതും, വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചതും പൊന്നാനിയുടെ മണ്ണില്‍ നിന്നു തന്നെ. വവിധ മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം മതസൌഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായാണ് വിശേഷിപ്പിക്കപ്പെടാറ്. വാണിജ്യ വ്യാപാരരംഗത്ത് ചരിത്രത്തിന്റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ട ഒരു തുറമുഖവും ഇവിടെയുണ്ട്. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശ കാലത്ത് മലബാറിന്റെ ഗേറ്റ് ഓഫ് വേ ആയിരുന്ന പൊന്...