Posts

Image
ഒരുമിച്ചിരിക്കാന്‍ ഇടമൊരുക്കാം പരസ്പരം അകലാനും വെറുക്കാനും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെ ആഹ്വാനങ്ങള്‍ മുഴങ്ങുന്ന കാലമാണിത്. ഇതരരെ സംശയത്തോടെ മാത്രം കാണാന്‍ പരിശീലിപ്പിക്കപ്പെടുകയാണ്. കൂടെ കൂട്ടാനാകില്ലെന്ന അയിത്ത വിചാരം മനസ്സുകളെ പറഞ്ഞു പഠിപ്പിക്കുന്നു. മനുഷ്യനെന്ന വിചാരത്തിനപ്പുറം ഏതോ ക്ഷുദ്രജീവിയോടൊന്ന പോലെ അന്യസമുദായക്കാരനോട് പെരുമാറാന്‍ നിരന്തര അശരീരികള്‍ പുറത്തുവരുന്നു. വിദ്വേഷത്തിന്റെ വിഷം കുത്തിവെക്കപ്പെട്ടവര്‍ സാഹോദര്യത്തിന്റെ ഇടങ്ങളെ കുത്തിക്കീറാന്‍ ഒരുമ്പിട്ടിറങ്ങിയ പുതിയ കാലത്ത് ഒരുമിച്ചിരിക്കാനുള്ള ഇടങ്ങളൊരുക്കി പ്രതിരോധനത്തിന്റെ സ്‌നേഹവേലികളൊരുക്കാന്‍ സമയമായിരിക്കുന്നു. മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിവിന്റെ ആഹ്വാനങ്ങള്‍ ഇത്രമേല്‍ ശക്തിപ്പെട്ട കാലം മുമ്പുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഘങ്ങളുടെ നിരര്‍ത്ഥകമായ മുറവിളികളായി കേട്ടുതള്ളിയിരുന്നവ ഔദ്യോഗിക സ്വഭാവത്തോടെ ആവര്‍ത്തിക്കപ്പെടുകയാണ്. അകല്‍ച്ചയുടെ വഴിയില്‍ കെട്ടി ഉയര്‍ത്തുന്ന ചുമരുകളെ ദുര്‍ബലപ്പെടുത്താന്‍ സ്‌നേഹമനസ്സുകളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ സാധ്യമാകും. ഊഹത്തിന്റെയും കേട്...
Image
മൂന്നാര്‍ സമരം  പറഞ്ഞു തരുന്നത് ശമ്പളവും ബോണസും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ ഒമ്പത് ദിവസങ്ങളിലായി നടത്തി വന്ന സമരം വലിയ പാഠങ്ങളാണ് കേരളീയ പൊതു സമൂഹത്തിനു മുന്നില്‍ വെക്കുന്നത്. ഏതെങ്കിലുമൊരു കൊടിയുടെ നേതൃത്വമോ, ട്രേഡ് യൂണിയനുകളുടെ പിന്തുണയോ ഇല്ലാതെ നടന്ന അവകാശ സമര പോരാട്ടമായിരുന്നു മൂന്നാര്‍ സമരം. കേരളത്തില്‍ അടുത്ത കാലത്ത് നടന്ന സമരപോരാട്ടങ്ങളില്‍ വിജയം സാധ്യമാക്കിയ മുന്നേറ്റം കൂടിയാണിത്. എല്ലാ മുന്നൊരുക്കങ്ങളോടെയും, കരുത്തുറ്റ നേതാക്കളുടെ പുന്‍ബലത്തിലും നടക്കുന്ന സമര പരിപാടികള്‍ ലക്ഷ്യം കാണാതെ അവസാനിപ്പിക്കുകയോ, പാതിവഴിയില്‍ പിരിച്ചുവിടുകയോ ചെയ്യുന്നിടത്താണ് പെണ്‍സാന്നിദ്ധ്യത്തിന്റെ കരുത്തില്‍ നടന്ന മൂന്നാര്‍ സമര വിജയം വിത്യസ്തമാകുന്നത്. ട്രേഡ് യൂണിയനുകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കരുത്തുറ്റ വേരോട്ടമുള്ള ഭൂപ്രദേശമാണ് മൂന്നാര്‍. എന്നിട്ടും തൊഴിലാളികള്‍ എന്തുകൊണ്ട് ഇവരുടെ പിന്തുണ തേടാതെ സമരരംഗത്തിറങ്ങിയെന്നതാണ് പ്രധാനകാര്യം. ആയിരക്കണക്കിന് സ്ത്രീകള്‍ യാതൊരു ആഹ്വാനവുമില്ലാതെ തങ്ങള്‍ക്ക് അനിവാര്യ...
Image
                    ബിഗ് സല്യൂട്ട് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ടി വി അനുപമ ഐ എ എസ്സുമായി ബന്ധപ്പെട്ട് പൊന്നാനിയിലിരുന്ന് കുറിപ്പെഴുതുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി വലിയ പ്രചോദനവുമാണ് ഉള്ളില്‍ നിറയുന്നത്. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അനുപമ മലയാളിയുടെ ഭക്ഷ്യ സുരക്ഷക്കായി ഒറ്റയാള്‍ പോരാട്ടത്തിലാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രാജ്യത്തെ നാലാം റാങ്കുകാരിയായി മാറഞ്ചേരിയിലെ തറവാട്ടു വീട്ടിലെത്തിയ അനുപമ തന്റെ ദൗത്യമെന്തെന്ന് അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. ഐ എ എസ് എന്നതിനെ അലങ്കാരമായി എടുത്തണിയാനോ, അഹങ്കാരമായി കൊണ്ടു നടക്കാനോ തന്നെ കിട്ടില്ലെന്നു വ്യക്തമാക്കിയ അനുപമ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള വഴിയായാണ് സിവില്‍ സര്‍വ്വീസ് ലബ്ധിയെ കാണുന്നതെന്ന് വിശദീകരിച്ചിരുന്നു. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സിവില്‍ സര്‍വ്വീസിനേക്കാള്‍ അനുയോജ്യമായ മറ്റൊന്നില്ലെന്നതായിരുന്നു അനുപമയുടെ നിരീക്ഷണം. സബ്കളക്ടറായുള്ള ആദ്യ നിയമനത്തിനുശേഷം ഭക്ഷ്യസുരക്ഷ കമ്മീഷണറായി നിയമിതയായതു മുതല്‍ തന്റെ അധികാര ...
Image
മനസ്സ് നന്നാവട്ടെ ക്യാമ്പസുകളിലെ കൗമാരക്കാര്‍ക്കിടയില്‍ സാമൂഹ്യ പ്രതിബന്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീമി(എന്‍ എസ് എസ്)ന്റെ  പ്രാര്‍ത്ഥന ഗീതത്തിലെ ആദ്യവരി തുടങ്ങുന്നത് മനസ്സു നന്നാവട്ടെ എന്നതിലാണ്. മനുഷ്യനെന്ന പൊതുബോധത്തെ കെട്ടുപാടുകളില്ലാതെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള ഓരോ വരികളും. പരസ്പരം അകലാന്‍ വഴികള്‍ തേടുന്ന സമകാലിക ലോകത്ത് മനസ്സു നന്നാവട്ടെയെന്ന പ്രഖ്യാപനത്തിന്റെ പ്രസക്തി ഏറിവരികയാണ്. വളര്‍ന്നുവരുന്ന തലമുറക്കുമുന്നില്‍ മനുഷ്യനെന്ന സാമൂഹ്യതയുടെ അനിവാര്യത പൂര്‍ണ്ണ പരിശുദ്ധിയോടെ തുറന്നുവെക്കാന്‍ സാധിക്കേണ്ടതുണ്ട്. ഞാനെന്ന സ്വാര്‍ത്ഥതതയില്‍ നിന്ന് നമ്മളെന്ന വിശാലതയിലേക്ക് നടന്നു തുടങ്ങാന്‍ ഇനിയും സമയം കളയാനാകില്ല. സാമൂഹ്യ ജീവിയെന്ന അലങ്കാരം മനുഷ്യന് നഷ്ടമാകുന്നിടത്ത് പകരക്കാരനാകുന്നത് മൃഗീയതയാണ.് ഞാന്‍, എന്റെ, എനിക്ക് എന്നതില്‍ നിന്ന് ഞങ്ങള്‍, ഞങ്ങളുടെ, ഞങ്ങള്‍ക്ക് എന്നതിലേക്ക് മാറാന്‍ മനസ്സിനെ കെട്ടഴിച്ചുവിട്ടെ തീരൂ. കൂടെ ചിരിക്കാനും ഒപ്പം കരയാനും ഒരേയാളുകള്‍ ഉണ്ടാകുന്നിടത്ത് പവിത്രമായ സൗഹൃദം രൂപപ്പെടുമെന്ന...
Image
നമുക്ക് ഉള്ളുതുറന്ന് സ്‌നേഹിക്കാം മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവിന്റെ മതില്‍ ബലപ്പെട്ടുവരുന്ന കാലമാണിത്. വിത്യസ്തകളുടെ പേരില്‍ മനുഷ്യനെ  പലതായി കാണുന്ന പ്രവണത കൂടിവരികയാണ്. എങ്ങിനെ പരസ്പരം അകലാം എന്നതിനെ കുറിച്ചുള്ള ചിന്തയും വിചാരവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. സ്‌നേഹവും ഇഷ്ടവും വിഭജിക്കപ്പെടുകയും വൈകാരിതയെ വിവേകത്തിന്റെ സ്ഥാനത്ത് കുടിയിരുത്തപ്പെടുകയും ചെയ്തിക്കുന്നു. മനുഷ്യനെന്ന പൊതു ബോധത്തിനുപകരം ജാതിയും മതവും പരസ്പരം അടുക്കാനും അകലാനുമുള്ള അളവുകോലായി മാറ്റപ്പെട്ടിരിക്കുന്നു. കൂടെയുള്ളവരെ ഉള്ളുതുറന്ന് ചേര്‍ത്തുപിടിക്കാന്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടേണ്ടുന്ന സ്ഥിതി വന്നെത്തിയിട്ടുണ്ട്. കോടാനുകോടി ജീവജാലങ്ങളില്‍ നിന്ന് മനുഷ്യ വര്‍ഗ്ഗത്തെ വ്യത്യസ്തമാക്കുന്ന വിവേകത്തിലൂന്നിയ സ്വനേഹത്തെ വെട്ടി മുറിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നവരുടെ ലോകത്ത് മനുഷ്യത്വത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മനുഷ്യനെ നന്മയും സ്‌നേഹവുമായി പരിചയപ്പെടുത്തുന്ന മതത്തിന്റെ സൗന്ദര്യത്തെയാണ് വേര്‍ത്തിരിവിന്റെ മതില്‍ക്കെട്ടിന് കരുത്തുപകരാന്‍ ദുരുപയോഗം ചെയ്യുന്നതെന്നത് തെളിച്ചമുള്ള വിരോധാഭാസം. അ...
Image
കപ്പല്‍ അടുക്കുന്നതും കാത്ത് പത്തേമാരികളുടെ നാട് കാത്തിരിക്കാന്‍ തുടങ്ങുകയാണ്; ചരക്കുമായെത്തുന്ന കപ്പലുകളെ. തുറമുഖ നഗരമെന്ന ഖ്യാതി സ്ഥാനപ്പേരായി കൊണ്ടുനടക്കാന്‍ ഈനാടിന് ഇനിയുമാകില്ല. കപ്പലും, കണ്ടയ്‌നറും ഇടതടവില്ലാതെ വന്നു പോകുന്ന യഥാര്‍ത്ഥ തുറമുഖത്തിന്റെ കാഴ്ചയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇവിടത്തുകാര്‍. കാര്‍ഗോ പോര്‍ടെന്നത് ഈ നാടിന്റെ സ്വപ്‌നം മാത്രമല്ല. ഇടക്കെവിടെയോ കളഞ്ഞു പോയ അസ്ഥിത്വത്തിലേക്കുള്ള തിരിച്ചു നടത്തമാണ്. പൊന്നാനിയെന്ന പേര് സമ്പൂര്‍ണ്ണമാകുന്നത് തുറമുഖ നഗരമെന്നത് ചേര്‍ത്തുവെക്കുമ്പോള്‍ മാത്രമാണ്. നൂറ്റാണ്ടുകളോളം പൊന്നാനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത് പ്രകൃതി കനിഞ്ഞരുളിയ തുറമുഖമെന്ന നിലയിലാണ്. അധിനിവേശത്തിന്റെ ഭാഗമായെത്തിയ പോര്‍ച്ചുഗീസുകാരനും, ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഈനാടിനെ ഏറെ ഇഷ്ടമായത് മൊഞ്ചുള്ള തുറമുഖത്തിന്റെ വിശാലതയിലായിരുന്നു. കടലും, കായലും, പുഴയും, കനാലും ചുറ്റപ്പെട്ട പൊന്നാനിക്ക് തുറമുഖ പട്ടണമെന്നതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരുണ്ടാകില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ പത്തേമാരികള്‍ കൊണ്ട് സമൃദ്ധമായിരുന്നു പൊന്നാനിയുടെ കടലും, പുഴയും. വല്ലപ്പോഴും വന്നുപോയിരുന...
Image
ചികിത്സയെന്ന മൗലികത എല്ലാവര്‍ക്കും ആരോഗ്യവും ചികിത്സയുമെന്നത് ഭരണകൂടങ്ങള്‍ പ്രജകള്‍ക്ക് മുന്നില്‍ വെക്കുന്ന മൗലിക അവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചികിത്സ നിഷേധിക്കപ്പെടുകയെന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കൂട്ടത്തില്‍പ്പെടും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടത് ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ഗൗരവം ഉള്‍കൊണ്ടതില്‍ നിന്നാണ്. ചികിത്സയെന്നത് പ്രാപ്യമാക്കാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ പര്യാപ്തമാണെങ്കിലും വിദഗ്ദ ചികിത്സ എന്നതിലെത്തുമ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുര്‍ഗ്ഗതി നിലനില്‍ക്കുകയാണ്. സര്‍വ്വ സന്നാഹങ്ങളോടെയുളള സര്‍ക്കാര്‍ ആശുപത്രിയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ആകാത്തതെന്തെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആരോഗ്യ രംഗത്തെ സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ഖ്യാതി സംസ്ഥാനം സ്വയം എടുത്തണിയുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നത് സ്വകാര്യ മേഖലക്ക് അനുവദിച്ചു നല്‍കിയ ട്രേഡ് മാര്‍ക്കാണെന്ന വിചാരം ചികിത്സ തേടുന്നവരും മനസ്സിലാക്കിവെച്ചിരിക്കുന്ന അബദ്ധ ധാരണയാണ്. മികച്ച ചികിത്സ ലഭിക്കണമെങ...