Posts

Image
യുവത്വം ചുംബനത്തിലാണ് ഏതൊരു സമൂഹത്തിന്റേയും ചാലകശക്തിയാകേണ്ട വിഭാഗമാണ് യുവാക്കള്‍. യുവത്വത്തിന്റെ പ്രസരിപ്പ് സാധ്യമാകാതെ യാതൊരു മാറ്റവും കടന്നുവരില്ല. നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി നടപ്പാക്കേണ്ടവരാണ് യുവാക്കള്‍. അവര്‍ നിഷ്‌ക്രിയരായാല്‍ സ്തംഭനത്തിലെത്തുക സമൂഹത്തിന്റെ വികാസമായിരിക്കും. യുവാക്കള്‍ ഏറ്റെടുക്കേണ്ട അജണ്ടകളും, അവര്‍ ഇടപെടുന്ന വിഷയങ്ങളും വിവേക പൂര്‍ണ്ണമല്ലെങ്കില്‍ അത് സമൂഹഗതിയെ താറുമാറാക്കുമെന്നത് കണ്ടുകഴിഞ്ഞതുമാണ്. പുതിയ ലോക ക്രമത്തില്‍ കൗമാരവും, യുവത്വവും ന്യൂജനറേഷന്‍ എന്ന ഓമനപ്പേരിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇവര്‍ നിഷ്‌ക്രിയരോ, മന്ദബുദ്ധികളോ അല്ലെന്നത് തീര്‍ച്ചയാണ്. ചടുലതയും, ആധുനികതയുടെ ആവേശവും സമം ചേര്‍ത്ത് കൊണ്ടുനടക്കുന്നവരാണ് ഇവരില്‍ ഏറെയും. ജീവിത രീതിയിലും, പരസ്പര സമ്പര്‍ക്കങ്ങളിലും, ആകാര സൗന്ദര്യത്തിലും വ്യത്യസ്ഥത സ്വീകരിക്കാന്‍ ഇവര്‍ നിര്‍ബന്ധം കാണിക്കുന്നു. പ്രതിഷേധങ്ങളിലും, സമരരീതികളിലും മാറ്റത്തിന്റെ കാറ്റാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. സ്വയം രൂപപ്പെടുത്തിയ പ്രപഞ്ചത്തില്‍ സ്വതന്ത്രരായി പാറി നടക്കുന്നവരാണവര്‍. യുവത്വത്തിന്റെ ഊര്‍ജ്...
Image
വിവാദങ്ങളുടെ ഔട്ട് പുട്ട് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലകാര്യങ്ങളിലും കേരളം അതിസമ്പന്നമാണ്. സാക്ഷരത, രാഷ്ട്രീയ ഉദ്ബുദ്ധത, മാധ്യമ വിചാരം, സാംസ്‌കാരിക ബോധം എന്നിവയില്‍ ബഹുദൂരം മുന്നിലാണ് ഈ കൊച്ചു സംസ്ഥാനമെന്നതില്‍ തര്‍ക്കത്തിന് വകയില്ല. ആശയപരമായ സംവാദങ്ങളും ആരോഗ്യകരമായ പ്രതിഷേധങ്ങളും പിറവിമുതല്‍ നിറഞ്ഞു നിന്ന ഭൂമിയെന്നതുകൊണ്ടുതന്നെ പക്വമായ വിവാദങ്ങള്‍ മലയാളക്കരയുടെ മുഖമുദ്രയായിരുന്നു. വിവാദങ്ങള്‍ക്ക് സൈദ്ധാന്തിക പിന്തുണയും, ധാര്‍മ്മികതയും ചട്ടക്കൂടും ഉണ്ടായിരുന്നതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ജനകീയതയുടെ പിന്‍ബലമുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യകാല വിവാദങ്ങളും, ആശയപരമായ സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഭാഗമായി മാറിയത്. കാലമേറെ ഉരുണ്ട് ആധുനികതയുടേയും വിവരസാങ്കേതിക വിദ്യയുടേയും പളപളപ്പിലെത്തി നില്‍ക്കുന്ന ഘട്ടത്തിലും വിവാദങ്ങള്‍ക്കും ആശയ പോരാട്ടങ്ങള്‍ക്കും ഒരു കുറവുമില്ല. പഴയതില്‍ നിന്നും വ്യത്യസ്തമായി നിശ്വാസം പോലെയാണ് മലയാളിക്കിന്ന് വിവാദങ്ങള്‍. ഒരു ദിവസം തന്നെ പല വിവാദങ്ങളെ അഭിമുഖീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥയും ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്കുണ്ട്. പഴയകാലത്തെ വിവാദങ്...
Image
ജനാധിപത്യത്തിന്റെ കോഴവല്‍ക്കരണം കാര്യം നടക്കാന്‍ കൈമടക്ക് നല്‍കണമെന്ന രീതിക്ക് ജനാധിപത്യത്തോളം പഴക്കമുണ്ട്. ജനങ്ങള്‍ക്കുവേണ്ടിയെന്നതാണ് ജനാധിപത്യത്തിന്റെ നിര്‍വ്വചനമെങ്കിലും ഇടനിലക്കാരുടേയും പണത്തിന്റേയും സ്വാധീനമില്ലാതെ കാര്യങ്ങള്‍ വിചാരിച്ച സമയത്ത് നേടിയെടുക്കുകയെന്നത് അന്നും ഇന്നും അപ്രാപ്യമാണ്. പഴമക്കാര്‍ പറഞ്ഞ കൈമടക്ക് പിന്നീട് കൈകൂലിയെന്ന് നാമകരണം ചെയ്യപ്പെടുകയും ഒടുവിലത് കോഴയായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു. കോഴയിലെത്തിയ കൈമടക്കിന് ലക്ഷങ്ങളുടേയും കോടികളുടേയും മൂല്യമാണ് കണക്കാക്കപ്പെടുന്നത്. ചോദിക്കുന്നത് നല്‍കാന്‍ ആവശ്യക്കാരനും തോന്നിയത് ചോദിക്കാന്‍ നിര്‍വ്വഹണ അധികാരികളും മടിയില്ലാത്തതു കൊണ്ടുതന്നെ ജനാധിപത്യം കോഴവല്‍ക്കരണത്തിന്റെ വഴിയില്‍ പുന:സ്ഥാപിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് മീറ്റിംഗ് ഹാള്‍ വരെ കോഴപ്പണത്തിന്റെ സ്വാധീനത്തിനൊപ്പം സഞ്ചരിച്ച ഇന്നലകളാണുള്ളത്. സാധാരണക്കാരന് വേണ്ടിയെന്ന തലകെട്ടോടെ നടപ്പാക്കപ്പെട്ട മദ്യനയത്തിന്റെ കാര്യത്തിലും കോഴ ഇടനിലക്കാരന്റെ റോളിലെത്തി. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണ ക്രമത്തില്‍ പണാധിഷ്ഠിത വ...
Image
ചുംബന സമരത്തിന്റെ സദാചാരം  വൈവിധ്യങ്ങളും വിത്യസ്തങ്ങളുമായ ഒട്ടനവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള മണ്ണാണ് കേരളത്തിന്റേത്. സമരപ്രക്ഷോപങ്ങള്‍ക്ക് ഫലപൂയിഷ്ടിയുള്ള മണ്ണായതുകൊണ്ടുതന്നെ പുതുതായി ആവിഷ്‌ക്കരിക്കപ്പെട്ട സമരമുറകളെല്ലാം മലയാളക്കരയില്‍ പ്രതീക്ഷിച്ചതിലും സ്വീകാര്യത നേടിയിരുന്നു. പാതയോരത്തെ കഞ്ഞിവെപ്പ് സമരം മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പ് സമരം വരെ പ്രക്ഷോഭ മുറകളിലെ വൈവിധ്യങ്ങളുടെ നിരയില്‍പെടും. ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷനുകാര്‍ ചുംബനസമരവുമായി രംഗത്തെത്തിയതും വിത്യസ്തതയുടെ അകമ്പടിയോടെയാണ്. പരസ്പരമൊന്നുകെട്ടിപ്പിടിച്ചാല്‍, ഇഷ്ടം കൊടുമുടികയറുമ്പോഴൊന്ന് ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് കാണിച്ചുതരാന്‍ വേണ്ടിയായിരുന്നു പരസ്യമായി പരസ്പരം ചുംബിച്ചുകൊണ്ടുള്ള സമരരീതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉഭയകക്ഷി സമ്മതത്തോടെ നാലാള്‍ കൂടുന്നിടത്തുവെച്ച് കമിതാക്കളോ സുഹൃത്തുക്കളോ ചുംബനത്തിലൂടെയോ മറ്റോ സ്‌നേഹപ്രകടനം നടത്തുന്നത് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള താക്കീതായി കൂടിയാണിത് മറൈന്‍ ഡ്രൈവില്‍ വെച്ചുള്ള ചുംബനസമരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് സദാചാരപോലീസിന്റെ വേഷമി...
Image
സി പി എം ജില്ലാ സമ്മേളനം പൊന്നാനിയിലെത്തുമ്പോള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ഇ കെ ഇമ്പിച്ചിബാവയുടെ മണ്ണിലേക്ക് സി പി എം ജില്ലാ സമ്മേളനം കടന്നുവരികയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ നടക്കുന്ന സമ്മേളനം എന്നതുകൊണ്ടു തന്നെ, രാഷ്ട്രീയവും സംഘടനാപരവുമായ പ്രാധാന്യം പൊന്നാനിയിലെ ജില്ലാ സമ്മേളനത്തിനുണ്ട്. സി പി എമ്മിന് ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള മേഖലയെന്ന നിലയില്‍ പൊന്നാനിയിലെ സമ്മേളനം അവിസ്മരണീയവും ചരിത്രപരവുമാക്കി ജില്ലയിലെ സംഘടനാ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. സംഘടനക്കകത്തുണ്ടായിരുന്ന വിഭാഗീയതയുടെ വേലിയേറ്റത്തിന് വലിയൊരളവോളം ശമനമായ സാഹചര്യത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനമെന്ന പ്രത്യേകത കൂടി പൊന്നാനി സമ്മേളനത്തിനുണ്ട്.     വ്യത്യസ്ഥമായ തൊഴിലാളി സമരങ്ങള്‍ക്ക് വേദിയായ പൊന്നാനിയുടെ മണ്ണ് സി പി എമ്മിന്റെ വളര്‍ച്ചക്കൊപ്പം സഞ്ചരിച്ച പ്രദേശമാണ്. ഇമ്പിച്ചിബാവയുടെ പ്രവര്‍ത്തന മണ്ഡലമെന്നതുതന്നെയാണ് സി പി എമ്മിനു വളക്കൂറുള്ള മണ്ണായി പൊന്നാനിയെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അന്നും ഇന്നും മുസ്ലിം ലീഗിനൊപ്പം സ...
Image
വേണം, അന്ധവിശ്വാസങ്ങള്‍ക്ക് നിയമത്തിന്റെ കുരുക്ക് വിശ്വാസവും അന്ധവിശ്വാസവും ഏതെന്ന് വേര്‍ത്തിരിച്ച് നിറുത്താനാകാത്ത വിധം സമൂഹം ആത്മീയ ചൂഷണങ്ങളില്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്ന കാലമാണിത്. ചൂഷണാധിഷ്ഠിത അന്ധവിശ്വാസങ്ങളെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ കവചത്തിനകത്ത് കുടിയിരുത്തപ്പെട്ടിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ നിന്ന് പിഴുതെറിയപ്പെട്ട വികല വിശ്വാസങ്ങള്‍ അക്കാദമിക് പരിവേഷത്തോടെ തിരിച്ചുവരുന്നുവെന്ന ഗൗരവസാഹചര്യവും നിലനില്‍ക്കുന്നു. ഉദ്ബുദ്ധരും സാക്ഷരരും നിറഞ്ഞു നില്‍ക്കുന്ന മലയാളക്കരയില്‍ മന്ത്രവാദത്തിന്റെ പേരില്‍ മനുഷ്യര്‍ മരിച്ചു വീഴുന്നത് തുടര്‍ സംഭവങ്ങളായി മാറുകയാണ്. നവോത്ഥാന ചിന്താഗതിക്കാര്‍ എന്നവകാശപ്പെടുന്നവരില്‍ പോലും കൊടിയ അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാഴുകയാണ്. മതപ്രമാണങ്ങള്‍ക്കും, മനുഷ്യയുക്തിക്കും വഴങ്ങാത്ത തരത്തില്‍ വിശ്വാസങ്ങളിലൂന്നിയ അവിവേകങ്ങള്‍ വേരുറപ്പോടെ മുളച്ചുപൊന്തുമ്പോള്‍ നവോത്ഥാനത്തിന്റേയും, പരിഷ്‌കരണത്തിന്റേയും തുടര്‍ച്ചയാണ് കേരളീയ സമൂഹം തേടുന്നത്. ബോധവല്‍ക്കരണമെന്ന പൊതു പ്രചരണ രീതിക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ടെന്ന വിലയിരു...
Image
പ്ലീസ് മാന്യമായി വസ്ത്രം ധരിക്കൂ..... സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ കേരളത്തില്‍ വിവാദം ഉറപ്പാണ്. നന്നായി വസ്ത്രം ധരിക്കൂവെന്നത് വ്യക്തിത്വത്തിന് നേരെയുള്ള അവഹേളനവും, സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റവുമാണെന്ന തരത്തിലാണ് പ്രതികരണങ്ങള്‍ പുറത്തുവരാറുള്ളത്. ശരീരഭാഗങ്ങള്‍ പുറത്തുകാണിച്ചും, ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചും സ്ത്രീകള്‍ പൊതു നിരത്തിലിറങ്ങുന്നത് അവരുടെ തന്നെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന സദുദ്ദേശത്തോടെയാണ് പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങണമെന്ന് പലപ്പോഴും ആദരണീയ വ്യക്തിത്വങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാലിതിനെ പിച്ചിചീന്തുന്ന തരത്തില്‍ പ്രതിരോധിക്കാനും, കരണത്തടിക്കുന്ന രീതിയില്‍ ആക്ഷേപിക്കാനുമാണ് വനിത സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ തുനിയാറുള്ളത്. ഗാനഗന്ധര്‍വനെന്ന വിശേഷണത്തോടെ മലയാളി നെഞ്ചിലേറ്റിയ മഹാനുഭാവന്റെ നാവില്‍ നിന്ന് മാന്യമായ വസ്ത്രധാരണത്തെ പരാമര്‍ശിക്കുന്ന തരത്തില്‍ പുറത്തുവന്ന വാക്കുകളോട് പ്രതികരിച്ച രീതി അതിരുകടന്നതും മാന്യതയുടെ അതിരുകള്‍ ലംഘിക്കുന്നതുമായിരിക്കുന്നു.     പുതിയ തലമുറയിലെ പെണ്‍കുട്ടികളു...