Posts

Image
ആസ്വാദനത്തിന്റെ നെറികേട് മലയാളിയുടെ ആസ്വദനത്തിന്റെ മനോഭാവം മാറുകയാണ്. ഉദ്ബുദ്ധവും സാംസാക്കാരിക സമ്പന്നവുമായ ഒരു സമൂഹത്തിന് ഇണങ്ങുന്ന തരത്തിലാണോ ഈ മാറ്റമെന്നത് വിശകലനങ്ങള്‍ക്ക് വിധേയമാക്കേതാണ്. ചാനല്‍ റേറ്റിംഗ് ഉയര്‍ത്തുകയെന്ന മുഖ്യ ലക്ഷ്യം മുന്നില്‍ വെച്ച് അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍ ആസ്വാദനത്തിന്റെ പുതിയ ലോകം സൃഷ്ടിക്കുന്നു. തങ്ങള്‍ നയിക്കുന്ന വഴിയെ മലയാളി വന്നുകൊളളുമെന്ന് ഉറച്ച ബോധ്യം ആസ്വാദനത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ തേടി പോകാനും, യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കാനും എന്റര്‍ടൈന്‍മെന്റുകാരെ പ്രേരിപ്പിക്കുന്നു. കണ്ണീരൊഴിയാത്ത സീരിയലുകളില്‍ നിന്ന് കിടപ്പു മുറിയും, പ്രസവ മുറിയും ക്യാമറകള്‍ക്ക് സ്ഥിരം ലൊക്കേഷനുകളായി മാറുന്ന പുതിയ കാലഘട്ടത്തില്‍ മലയാളിയുടെ ആസ്വാദന ശേഷി ഉടുതുണി പറിച്ചെറിയപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.     സ്വന്തം വ്യക്തിത്വത്തെയും സ്വകാര്യതകളെയും ആസ്വാദനത്തിന്റെ വഴിയില്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്ന പുതിയ പരീക്ഷണമാണ് മലയാളിയുടെ സ്വീകരണ മുറികളെ ഇപ്പോള്‍ ഹരംക്കൊളളിക്കുന്നത്. മിനി സ്‌ക്രീനിലും പൊതു രംഗത്തും നേരത്തെ കണ്ടു പര...
Image
ഗാസയുടെ വിലാപം;ലോകത്തിന്റെയും ലോകത്തിന്റെ കണ്ണുനീരാണ് പലസ്തീന്‍, ഗാസ വിലാപവും. പച്ചക്കരളുളളവരെ പതിറ്റാണ്ടിലേറെയായി കരയിക്കുകയാണ് ഈ പശ്ചിമേഷ്യന്‍ രാജ്യം. പിറന്ന മണ്ണില്‍ സ്വതബോധത്തോടെ അന്തിയുറങ്ങാന്‍ ഇവര്‍ നടത്തുന്ന പോരാട്ടം പ്രചോദനമാണെങ്കിലും, ഇതിലൂടെ ഇവര്‍ക്കു നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത ദുരന്തങ്ങള്‍ ഹൃദയങ്ങളെ തകര്‍ക്കുന്നതാണ്. പിഞ്ചുമക്കള്‍ ഉള്‍പ്പെടെയുളള സിവിലിയന്മാരാണ് മുഴുവന്‍ അക്രമങ്ങളുടെയും ഇരകളായി മാറുന്നുവെന്നതാണ് പലസ്തീനെ തീരാത്ത കണ്ണുനീരാക്കിമാറ്റുന്നത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 1713 പിഞ്ചോമനകളാണ് മിസൈല്‍ ആക്രമണത്തിലും വെടിവെപ്പിലുമായി ഞെട്ടറ്റുവീണത്.     പലസ്തീനെതിരായ അക്രമണമെന്നത് ഗാസയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ ഈ സുന്ദര മുനമ്പ് ദുരന്ത കാഴ്ച്ചകളുടെ കാന്‍വാസായി മാറ്റപ്പെട്ടിരിക്കുന്നു. തെമ്മാടി രാഷ്ട്രമെന്ന വിശേഷണത്തിന് ഇസ്രയേല്‍ അല്ലാതെ മറ്റൊരു നാടുമില്ലെന്നതും ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ് ഇവര്‍ നടത്തുന്ന ഓരോ അക്രമങ്ങളിലൂടെയും. കുഞ്ഞുമക്കളെ കൊന്നൊടുക്കുന്ന കിരാത രീതിയാണ് പോര്‍മുഖത്ത് ഇസ്രയേലിന്റെ വജ്രായുധം. പലസ്തീന്‍ക്കാരുടെ പോരാട്ട മനസ്സി...
Image
മാതൃത്വത്തിന്റെ നൈര്‍മല്ല്യം  മാതൃത്വത്തിന്റെ ഊഷ്മളത പ്രകടമാക്കപ്പെടുന്ന ഘട്ടമാണ് ഗര്‍ഭകാലം. മാതാവ് എന്ന വൈകാരിക സ്പര്‍ശത്തിന്റെ മാന്ത്രിക അധ്യായം തുറക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഗര്‍ഭധാരണത്തിലൂടെ സ്ത്രീയുടെ ശരീര ഘടനയിലും, മാനസികാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ ഓരോന്നും മാതൃസ്‌നേഹമായി രൂപാന്തരപ്പെടുന്നു. ഗര്‍ഭാശത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ നേരിടേണ്ടിവരുന്ന തുല്ല്യതയില്ലാത്ത പ്രയാസങ്ങള്‍ വാത്സല്യത്തിന്റെ നിധികുംഭങ്ങളായാണ് മാതാവിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. ഗര്‍ഭകാലത്തിന് വിരാമമിട്ട് കുഞ്ഞിന് പിറവി നല്‍കുന്ന പ്രസവം വേദനയുടെ തീക്ഷണതയാണ് മാതാവിന് നല്‍കുക. ദുരിതങ്ങള്‍ നിറഞ്ഞ ഗര്‍ഭകാലവും കഠിനവേദനയോടെയുളള പ്രസവവും സ്ത്രീയെന്ന വ്യക്തിത്വത്തിന് മാതൃത്വമെന്ന അനുഗ്രഹീത പട്ടം ചാര്‍ത്തിനല്‍കുന്നു. ഗര്‍ഭാശയത്തില്‍ കുഞ്ഞിന്റെ പിറവിയുടെ ആദ്യഘട്ടത്തില്‍ പ്രസവം വരെയും തുടര്‍ന്നുളള മുലകുടി കാലവും മനുഷ്യശേഷിക്കപ്പുറത്തെ അനിതരമായ ഇടപെടലിന്റെ സ്‌നേഹ സ്പര്‍ശമാണ് പ്രകടമാക്കുന്നത്. ദുരിതങ്ങളെ സ്‌നേഹമായും വേദനയെ വാത്സല്ല്യമായും രൂപാന്തരപ്പെടുത്തുന്ന പ്രകൃയ ഗര്‍ഭകാലവും പ്രസവവും...
Image
റംസാനും പൊന്നാനിയും   ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും ആത്മനൊമ്പരവുമായി പുണ്യങ്ങളുടെ പൂക്കാലം വന്നെത്തിയിരിക്കുന്നു. ഇച്ഛകളെ നിയന്ത്രിച്ചും, വിശ്വാസ അനുഷ്ഠാനങ്ങള്‍ക്ക് നവചൈതന്യം നല്‍കിയും ഒരു മാസക്കാലം ആത്മവിശുദ്ധിയുടെ വഴിയിലായിരിക്കും വിശ്വാസി സമൂഹം. കഴിഞ്ഞ പതിനൊന്ന് മാസത്തെ ദിനചര്യകളില്‍ നിന്നുളള സമ്പൂര്‍ണ്ണ മാറ്റമാണ് വിശുദ്ധ റമദാനിന്റെ രാപകലുകള്‍. പകല്‍ പൂര്‍ണ്ണമായും അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചുളള വ്രതം, രാത്രിയില്‍ ദീര്‍ഘ നേരം നമസ്‌കാരം, പാതിരാവില്‍ അത്താഴം, ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാത്രി (ലൈലത്തുല്‍ ഖദ്ര്‍), സമൂഹ നോമ്പുതുറ, ഫിത്വര്‍ സക്കാത്ത് ഇങ്ങിനെപോകുന്നു റമദാനിന്റെ വിശേഷങ്ങള്‍.     മലബാറിന്റെ മക്കയായ പൊന്നാനിക്ക് വിശുദ്ധ റമദാനിന്‍ സ്വന്തമായി ഏറെ വിശേഷങ്ങളുണ്ട്. റമദാനിന്റെ രാപകലുകളില്‍ ആരാധാനാ കര്‍മ്മങ്ങളിലും, വിശ്വാസ അനുഷ്ഠാനങ്ങളിലും മുഴുകുമ്പോഴും കാലങ്ങളായി തുടര്‍ന്നു വന്നിരുന്ന ഈ വിശേഷങ്ങള്‍ ഒരു പക്ഷെ പൊന്നാനിക്ക് മാത്രമായുളളതായിരുന്നു. പലരും കാലത്തിനൊപ്പം ഓര്‍മ്മയിലേക്ക് മാഞ്ഞെങ്കിലും പഴമ വിടാതെ നിലനിറുത്തി പോരുന്നവ ഇന്നുമുണ്ട്.  ...
Image
സ്ഥാപനവത്കരണത്തിന്റെ നൈതികത  മലയാളി കൈവരിച്ച മുഴുവന്‍ നേട്ടങ്ങള്‍ക്കു പിന്നിലും സംഘ ശക്തിയുടെ പിന്‍ബലം കരുത്തുറ്റതാണ്. സാമൂഹ്യ പരിഷ്‌കരണത്തിലും, നവോത്ഥാന പ്രക്രിയയിലും, രാഷ്ട്രീയ ഉദ്ബുദ്ധതിയലുമൊക്കെ ഇത് കാണാനാകും. ആശയങ്ങളും, ആദര്‍ശങ്ങളും, പ്രത്യയ ശാസ്ത്രങ്ങളുമൊക്കെ സംഘടിതമായ വിപ്ലവമാണ് സാധ്യമാക്കിയത്. വ്യക്തി കേന്ദ്രീകൃതമായി ആരംഭിച്ച പരിഷ്‌ക്കരണ മുന്നേറ്റങ്ങള്‍ സംഘടിത രൂപത്തിലേക്ക് വഴിമാറപ്പെട്ടത് സംഘ ശക്തി നല്‍കുന്ന ഉത്തേജന ബോധത്തില്‍ നിന്നായിരുന്നു. സംഘടനകള്‍ സമൂഹ നന്മക്ക് വേണ്ടിയെന്ന ആത്മാര്‍ത്ഥ ബോധമായിരുന്നു കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ പ്രേരണയായത്. സ്വാര്‍ത്ഥത അല്‍പ്പം പോലും കടന്നുവരാത്തതുകൊണ്ടുതന്നെ സംഘടന ഇടപെടലുകള്‍ സമൂഹ താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. വ്യക്തിയിലുണ്ടായിരുന്ന സാമൂഹ്യ ബോധം സംഘടനയെ നിസ്വാര്‍ത്ഥമാക്കി. ധാര്‍മ്മികതയും മൂല്യങ്ങളും മറയില്ലാതെ പ്രകടമാക്കപ്പെടുന്നവരായിരുന്നു നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. ഇത്തരക്കാര്‍ നയിക്കപ്പെടുന്നതുകൊണ്ടുതന്നെ ധാര്‍മ്മികതക്കൊപ്പമായിരുന്നു സംഘടനയും സംഘാടകരും. സമൂഹത്തിന് നന്മയായി അനുഭവപ്പെടുന്നതിനെ പൊതു നന്മയായി സ്വീകരിക്...
Image
ആ മരങ്ങള്‍ എവിടെ   കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണ്‍ അഞ്ച് എന്നത് ഒരാഘോഷത്തിന്റെ സുദിനമാണ്. പരിസ്ഥിതി ദിനമെന്ന് പേരിട്ട ഈ ദിവസം മരത്തൈകള്‍ കൊണ്ടുളള ആറാട്ടാണ് സംസ്ഥാനത്തിന്റെ മുക്കുമൂലകളില്‍ നടക്കാറുളളത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും, വിവിധ ഏജന്‍സികളും, സന്നദ്ധ സംഘടനകളും മുഖേന ലക്ഷക്കണക്കിന് മരത്തൈകളാണ് ഈ ദിവസം വെച്ചു പിടിപ്പിക്കാറുളളത്. പ്രകൃതിയോടുളള സ്‌നേഹം കരകവിഞ്ഞൊഴുകുന്ന ഈ ദിവസം വെച്ചു പിടിപ്പിച്ച മരങ്ങള്‍ വളര്‍ന്നു വലുതായിരുന്നെങ്കില്‍ നാടും, നഗരവും ഒരുപോലെ പച്ചപ്പില്‍ കുളിച്ചു നില്‍ക്കുമായിരുന്നു. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും ലക്ഷക്കണക്കിന് തൈകളാണ് നട്ടുപിടിപ്പിക്കുകയും, നടാന്‍ വേണ്ടി വിതരണം ചെയ്യുകയും ചെയ്തത്. ഇവയില്‍ എത്ര എണ്ണം മണ്ണിനോട് അലിഞ്ഞു ചേരാതെ വളര്‍ച്ചയുടെ ആദ്യഘട്ടം പിന്നിട്ടിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന കണക്കുകളായിരിക്കും പുറത്തുവരിക. പരിസ്ഥിതി ദിനത്തില്‍ മരം നടുകയെന്നത് യാന്ത്രിക രീതിയായി സ്വീകരിക്കപ്പെട്ടിടത്ത് പരിസ്ഥിതിയോടുളള സ്‌നേഹം കപട നാട്യമായി പ്രകടമാക്കപ്പെടുന്നുവെന്നതാണ് വ്യക്തമാകുന്നത്. ഓരോ വര്‍ഷവും വെച്ചുപിടിക്കുന്ന മരങ്ങളില്‍ പത്ത് ശതമ...
Image
ഫുട്‌ബോള്‍ ഭ്രാന്താകുമ്പോള്‍ ലോകജനത അതിരുകളില്ലാതെ നെഞ്ചോട് ചേര്‍ത്ത വിനോദങ്ങളില്‍ മുന്‍ നിരക്കാരന്‍ ഫുട്‌ബോള്‍ ആണെന്നതില്‍ എതിരഭിപ്രായത്തിന് ഇടയില്ല. സ്വന്തം നാട്ടില്‍ ഫുട്‌ബോളിന് മികച്ച ടീമോ, കളിക്കാരോ ഇല്ലെങ്കിലും നന്നായി കളിക്കുന്ന മറുനാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും, ഇഷ്ടക്കാരായി കൂടെ കൂട്ടുന്നതിനും ഫുട്‌ബോള്‍ ഫാന്‍സുകാര്‍ മടികാണിക്കാറില്ലെന്നതാണ് ഈ ഗെയിമിനെ മറ്റു വിനോദങ്ങളില്‍ നിന്ന് വേറിട്ടതാക്കിയത്. ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശം മൈല്ലുകള്‍ക്കിപ്പുറം തനിമവിടാതെ പൊന്നാനി മരക്കടവില്‍ പെയ്തിറങ്ങുന്നത് ഫുട്‌ബോള്‍ സാധ്യമാക്കിയ ആവേശത്തിന്റെ ഭ്രാന്തില്‍ നിന്നാണ്. ലോക ഫുട്‌ബോളിന്റെ ഏഴയലത്ത് പോലും സ്വന്തം രാജ്യക്കാര്‍ ഇല്ലെന്നിരിക്കെ ലോക ഫുട്‌ബോളിന് വേണ്ടി ഇവിടത്തുകാര്‍ ചത്തുമരിക്കുന്നതിന് പിന്നിലെ ഭ്രാന്തിന്റെ ഗുട്ടന്‍സ് എന്തെന്നത് കാണാതെ പോകേണ്ടതല്ല.     കഴിഞ്ഞ ഒരു മാസത്തിലേറെയായി നമ്മുടെയൊക്കെ നാട്ടിലെ ചെറുപ്പക്കാരുടെ മനസ്സും, ചിന്തയും ലോകകപ്പ് എന്ന ആവേശത്തിന് പിന്നാലെയാണ.് ഇഷ്ടടീമിനോടുളള ആരാധന വികൃതമായ ഭ്രാന്തായി രൂപാന്തരപ്പെട്ടിരിക്കുന...