Posts

Image
മന്‍മോഹനില്‍ നിന്ന്  മോദിയിലെത്തുമ്പോള്‍ തുടക്കം ഗംഭീരമാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റിരിക്കുന്നു. സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ ഭരണാധികാരികളേയും അണിനിരത്തികൊണ്ട് നടന്ന സത്യ പ്രതിജ്ഞ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അധികാരമേറ്റ രണ്ടാം ദിനം തന്നെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭീകര വാദത്തിനെതിരെയുളള നിലപാട് കടുപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ ശക്തമായ ശബ്ദം പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പാര്‍ലിമെന്റിന് മുന്നിലും അധികാരമേല്‍ക്കുന്നതിനുമുമ്പ് മഹാത്മജിയുടെ ശവകുടീരത്തിലും തലകുമ്പിട്ട് നമസ്‌ക്കരിച്ചുകൊണ്ട് ഭരണാധികാരിയെന്ന നിലയില്‍ വേറിട്ട പ്രകൃതം മോദി പ്രകടിപ്പിച്ചുക്കഴിഞ്ഞു. മികവുറ്റ സംഘാടകന്‍, ശക്തനായ ഭരണകര്‍ത്താവ് എന്നീ നിലകളില്‍ കഴിവും പ്രാപ്തിയും തെളിയിച്ച ശേഷമാണ് മോദി രാജ്യത്തിന്റെ പ്രധാന മന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്. വികസന നായകന്‍ എന്ന വിശേഷണവും ന്യൂനപക്ഷ ധ്വംസകനെന്ന ആക്ഷേപവും ഒരു പോലെ മോദിക്കുമേല്‍ ചാര്‍ത്തപ്പെട്ടുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ...
Image
മദ്യനിരോധനം: ഹിത പരിശോധനക്ക് തയ്യാറുണ്ടോ?    മദ്യ നിരോധനമെന്നത് എല്ലാ സര്‍ക്കാറുകളുടെ കാലത്തും സജീവ ചര്‍ച്ചയാകാറുളള വിഷയമാണ്. വാദ കോലാഹലങ്ങള്‍ക്കും, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ മദ്യവും, മദ്യശാലകളും വര്‍ദ്ധിത വീര്യത്തോടെ പുനസ്ഥാപിക്കപ്പെടുന്ന ഇന്നലെകളാണ് ഇതുവരെ കഴിഞ്ഞുപോയിട്ടുളളത്. വരാനുളള നാളെയും ഇതില്‍ നിന്ന് വ്യത്യസ്തമാകാന്‍ തരമില്ല. മദ്യവരുമാനം വേണ്ടെന്നുവെക്കാന്‍ തയ്യാറാണെന്ന് ഭരണാധികാരികള്‍ പറയുമ്പോള്‍ തന്നെ ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി ഓശാന പാടുന്നവരായി ഇവര്‍ മാറുന്നുവെന്ന ഇരട്ടത്താപ്പ് സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുഭൂമികയില്‍ പ്രകടമാണ്. മദ്യമെന്ന പൊതു തിന്മക്കെതിരെ പോരാടേണ്ട പൊതു പ്രവര്‍ത്തകന്‍ മദ്യരാജാക്കന്മാരുടെ വക്താക്കളായി അവതരിക്കുന്ന രാഷ്ട്രീയ പരിസ്ഥിതിയിലാണ് മദ്യനിരോധനമെന്ന വിപ്ലവ ആശയം ഇരുകാലില്‍ നില്‍ക്കാനാകാതെ ആടി ഉലയുന്നത്. ബാര്‍ മുതലാളിമാര്‍ വെളളവും വളവും നല്‍കി വളര്‍ത്തിയെടുത്തവര്‍ നന്ദിയുളള കുഞ്ഞാടുകളായി അവതരിക്കപ്പെടുന്നിടത്ത് മദ്യം സര്‍വ്വ വ്യാപിയായി നിലകൊളളുക തന്നെ ചെയ്യുക. ജനാധിപത്യത്തില്‍ ജനവും ജനാഭിലാഷവുമാണ് മുഖ്യമെന്ന് പറയുമ്പോള്...
Image
''പ്രശ്‌നങ്ങളെല്ലാം തീരുകയാണ്, നമ്മള്‍ ഒന്നാകും...'' എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തോടെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തിളങ്ങി നിന്ന ഒരു നക്ഷത്രത്തെ കൂടിയാണ് നഷ്ടമാക്കിയിരിക്കുന്നത്. എ പി ഇസ്‌ലാഹി കേരളത്തോട് വിട പറയുമ്പോള്‍ മുജാഹിദ് ഐക്യമെന്ന സുന്ദര സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാവാതെ അവശേഷിക്കുന്നത്. 2002-ല്‍ സംഘടന നേരിട്ട ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ ഐക്യ ചര്‍ച്ചകളില്‍ ഏറെ പ്രതീക്ഷയോടെയും പ്രത്യാശയോടെയും നിലകൊണ്ട വ്യക്തിത്വമായിരുന്നു എ പി അബ്ദുല്‍ ഖാദര്‍ മൗലവി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കീഴില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഐക്യ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഈ സമയങ്ങളില്‍ അദ്ദേഹവുമായി നേരിട്ടും ഫോണിലും സംസാരിച്ചിരുന്നവര്‍ക്ക് എ പി നല്‍കിയ മറുപടി മുജാഹിദ് ഐക്യത്തെ അദ്ദേഹം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന് പ്രകടമായ തെളിവായിരുന്നു. ''പ്രശ്‌നങ്ങളെല്ലാം തീരുകയാണ്, നമ്മള്‍ ഒന്നാകാന്‍ പോവുന്നു നന്നായി പ്രാര്‍ത്ഥിക്കുമല്ലോ'' എന്നതായിരുന്നു ഐക്യ ചര്‍ച്ചകളുടെ പുരോഗതി അ...
Image
വസീറലി കൂടല്ലൂര്‍ നന്മ നിറഞ്ഞ എഴുത്തുകാരന്‍ കുട്ടികളോട് കഥ പറഞ്ഞും കവിതചൊല്ലിയും ആയുസ്സിന്റെ പകുതിയിലേറെ ചിലവിട്ട വസീറലി കൂടല്ലൂര്‍ ഇനി ഓര്‍മ്മയാണ്. മനസ്സിലെ നന്മ കുട്ടിത്തമായി പ്രകടിപ്പിച്ച പച്ച മനുഷ്യനെയാണ് വസീറലിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യ ഭൂമികക്ക് നഷ്ടമായിരിക്കുന്നത്. കുട്ടിക്കവിതകളിലൂടെ വലിയ ചിന്തകളെ പ്രകടമാക്കിയ മനുഷ്യ സ്‌നേഹികൂടിയായിരുന്നു വസീറലി. എം ടി വാസുദേവന്‍ നായരിലൂടെ മലയാള മറഞ്ഞ കൂടല്ലൂര്‍ ഗ്രമത്തിന്റെ തനിമ പച്ചയായി പ്രകടമാക്കിയ ജീവിതത്തിനുടമയായിരുന്നു ഇദ്ദേഹം. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും പച്ചപ്പിന്റെ എളിമയും ഉള്‍കൊണ്ട സാഹിത്യ ലോകത്തെ വേറിട്ട മനുഷ്യനായിരുന്നു വസീറലി. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ബാലസാഹിത്യങ്ങളിലും പതിറ്റാണ്ടുകളായി സ്ഥിര സാന്നിദ്ധ്യമറിയിച്ച വസീറലി കൂടല്ലൂര്‍ രണ്ട് തലമുറ മുമ്പുളളവര്‍ക്കുവരെ സുപരിചിതനാണ്. നന്മയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥ പറഞ്ഞ് കുട്ടികളുടെ പ്രിയങ്കരവായ കഥ പറച്ചിലുക്കാരനായി മനസ്സിലിടം പിടിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ഇദ്ദേഹം. അഞ്ചാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നെങ്കിലും അക്ഷരങ്ങളോടുളള ആത്മബന്ധമാണ് ...
Image
നവോത്ഥാനത്തിന്റെ അടിവേരുകള്‍ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചു പോകുന്നവര്‍ക്ക് അതിന്റെ ഉറവിടമായി കണ്ടെത്താനാകുക മലബാറും, മലപ്പുറവുമാണെന്നതില്‍ അധികപേര്‍ക്കും സംശയമുണ്ടാകില്ല. മുസ്ലിം സമുദായത്തിനകത്ത് നടന്ന ഭാഗികമായ ചില പരിഷ്‌കരണങ്ങള്‍ എന്നതിനപ്പുറത്ത് ഒരു സമുദായമെന്ന നിലയിലുള്ള സാമൂഹികവും വ്യക്തിപരവുമായ മുന്നേറ്റങ്ങള്‍ക്ക് മുളയിട്ടത് മലപ്പുറത്തിന്റെ മണ്‍തരികളില്‍ നിന്നാണെന്ന് കണ്ടെത്താനാകും. സാമ്രാജ്യത്വ വിരുദ്ധതയെന്ന പൊതുതാല്‍പര്യത്തെ മുന്‍നിറുത്തി കൊണ്ട് സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ മുതല്‍ മതത്തിനകത്തെ പരിഷ്‌കരണം വരെ നീണ്ടു കിടക്കുന്നതാണ് മുസ്ലിം സമുദായത്തിനകത്തെ നവോത്ഥാന പ്രക്രിയകള്‍ ഓരോന്നും.  നവോത്ഥാന മുന്നേറ്റങ്ങളെ വിശാലതയുടെ കോണില്‍ നിന്ന് നോക്കി കാണേണ്ടതിന് പകരം സങ്കുചിതമായ താല്‍പര്യങ്ങളിലേക്ക് ചുരുക്കപ്പെട്ടുവെന്ന വസ്തുതയെ മുന്‍നിറുത്തികൊണ്ടു മാത്രമേ മലപ്പുറത്തിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളെ നോക്കികാണാനാകൂ. ജാതീയ ഉച്ചനീചത്വങ്ങളും, പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക്  നിശബ്ദമായ വെടിമരുന്നായാണ് ഇസ്ലാം കടന...
Image
വോട്ട് ചെയ്യാം, എന്തു കിട്ടും കാലങ്ങളായി വോട്ട് ചെയ്തുവരുന്നവരാണ് നമ്മളില്‍ അധിക പേരും. ജനാധിപത്യ ക്രമത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകം എന്നതിനൊപ്പം വ്യക്തിപരവും, സാമൂഹ്യവുമായ ജീവിത സംവിധാനത്തിനുളള ക്രമപ്പെടുത്തല്‍ കൂടി വോട്ടിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ സമ്മതിദാനമായി വോട്ട് വിനിയോഗിക്കപ്പെടുമ്പോള്‍ അവകാശമായി തിരിച്ചുകിട്ടേണ്ട മൗലികതക്കുമേലുളള കയ്യൊപ്പാണ് ഓരോ വോട്ടര്‍മാരും ചാര്‍ത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വോട്ട് നേടി വിജയിക്കുന്നവര്‍ പൗരന്റെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്ന വക്താക്കളാണ്. വോട്ട് നേടിയ ജനപ്രതിനിധിയും, വോട്ട് നല്‍കിയ പ്രജയും തമ്മില്‍ ഉണ്ടാകേണ്ട കൊടുക്കല്‍ വാങ്ങല്‍ പരിപൂര്‍ണ്ണതയോടെ സാധ്യമാകുന്നിടത്താണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി നിശ്ചയിച്ചു നല്‍കുന്ന വോട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമേല്‍ കടമപ്പെടുന്നതിനുളള അലിഖിത കരാര്‍ കൂടിയാണ്.  ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി എന്ന ജനാധിപത്യത്തിന്റെ വിശദീകരണം സമ്പന്നമാകുന്നത് വോട്ടിന് മൂര്‍ച്ഛയും, അര്‍ത്ഥവുമുണ്ടാകുമ്പോഴാണ്. പൊതു പ്രവര്‍ത്തകന്‍ ജനപ്രതിനിധിയാകുന്...
Image
വില്‍ക്കാനുണ്ട് രോഗങ്ങള്‍ ആരോഗ്യദൃഡഗാത്രമായിരുന്ന മലയാളി. വയറുചാടാത്ത, പൊണ്ണത്തടിയില്ലാത്ത, രോഗങ്ങളുടെ ഗോഡൗണല്ലാത്ത സുന്ദര ശരീരത്തിനുടമയായിരുന്നു ഒരു പതിറ്റാണ്ട് മുന്‍പ് വരെയുളള ഓരോ മലയാളിയും. കഠിനാധ്വാനവും, പ്രകൃതി ദത്തമായ ഭക്ഷണ രീതികളും മലയാളിയുടെ ആരോഗ്യ രഹസ്യമായിരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നത് ദിനചര്യയുടെ ഭാഗമായി കണക്കാക്കിയിരുന്നതു കൊണ്ടു തന്നെ രോഗങ്ങളൊന്നും പടികടന്നെത്തിയില്ല. പകര്‍ച്ച വ്യാധികളും, മാരക രോഗങ്ങളും പലപ്പോഴും അകലം പാലിച്ചു. ആരോഗ്യ രംഗത്തെ മലയാളിയുടെ ഫിറ്റ്‌നസ് ഇതര സമൂഹങ്ങള്‍ അസൂയയോടെയാണ് നോക്കിയത്. കഞ്ഞി കുടിക്കുന്ന മലയാളിയെങ്ങിനെ ഇത്ര ആരോഗ്യവാനാകുന്നുവെന്ന് അതിശയത്തോടെ ചോദിച്ചവരായിരുന്നു പുറം നാട്ടുകാര്‍. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അധിനിവേശവും ഉപഭോഗ രീതികളുടെ കടന്നുകയറ്റവും ഇതര മേഖലകളെ പോലെ ഭക്ഷണ ശൈലിയിലും പിടിമുറുക്കിയതോടെ മലയാളി അകാല വര്‍ധക്യത്തിന്റെ വഴിയിലേക്ക് നടന്നടുത്തു. ജീവിത ശൈലി രോഗങ്ങളുടെ അംബാസിഡര്‍മാരായി മലയാളി മാറുന്ന കാഴ്ച്ചക്കാണ് ഇക്കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. അടുക്കളകള്‍ റെഡി മിക്‌സ് വിഭവങ്ങള്‍ക്ക് വഴിമാറുകയും, വ...