വസീറലി കൂടല്ലൂര്‍ നന്മ നിറഞ്ഞ എഴുത്തുകാരന്‍ കുട്ടികളോട് കഥ പറഞ്ഞും കവിതചൊല്ലിയും ആയുസ്സിന്റെ പകുതിയിലേറെ ചിലവിട്ട വസീറലി കൂടല്ലൂര്‍ ഇനി ഓര്‍മ്മയാണ്. മനസ്സിലെ നന്മ കുട്ടിത്തമായി പ്രകടിപ്പിച്ച പച്ച മനുഷ്യനെയാണ് വസീറലിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യ ഭൂമികക്ക് നഷ്ടമായിരിക്കുന്നത്. കുട്ടിക്കവിതകളിലൂടെ വലിയ ചിന്തകളെ പ്രകടമാക്കിയ മനുഷ്യ സ്‌നേഹികൂടിയായിരുന്നു വസീറലി. എം ടി വാസുദേവന്‍ നായരിലൂടെ മലയാള മറഞ്ഞ കൂടല്ലൂര്‍ ഗ്രമത്തിന്റെ തനിമ പച്ചയായി പ്രകടമാക്കിയ ജീവിതത്തിനുടമയായിരുന്നു ഇദ്ദേഹം. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും പച്ചപ്പിന്റെ എളിമയും ഉള്‍കൊണ്ട സാഹിത്യ ലോകത്തെ വേറിട്ട മനുഷ്യനായിരുന്നു വസീറലി. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ബാലസാഹിത്യങ്ങളിലും പതിറ്റാണ്ടുകളായി സ്ഥിര സാന്നിദ്ധ്യമറിയിച്ച വസീറലി കൂടല്ലൂര്‍ രണ്ട് തലമുറ മുമ്പുളളവര്‍ക്കുവരെ സുപരിചിതനാണ്. നന്മയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥ പറഞ്ഞ് കുട്ടികളുടെ പ്രിയങ്കരവായ കഥ പറച്ചിലുക്കാരനായി മനസ്സിലിടം പിടിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ഇദ്ദേഹം. അഞ്ചാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നെങ്കിലും അക്ഷരങ്ങളോടുളള ആത്മബന്ധമാണ് ...
Posts
- Get link
- X
- Other Apps
നവോത്ഥാനത്തിന്റെ അടിവേരുകള്‍ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചു പോകുന്നവര്‍ക്ക് അതിന്റെ ഉറവിടമായി കണ്ടെത്താനാകുക മലബാറും, മലപ്പുറവുമാണെന്നതില്‍ അധികപേര്‍ക്കും സംശയമുണ്ടാകില്ല. മുസ്ലിം സമുദായത്തിനകത്ത് നടന്ന ഭാഗികമായ ചില പരിഷ്‌കരണങ്ങള്‍ എന്നതിനപ്പുറത്ത് ഒരു സമുദായമെന്ന നിലയിലുള്ള സാമൂഹികവും വ്യക്തിപരവുമായ മുന്നേറ്റങ്ങള്‍ക്ക് മുളയിട്ടത് മലപ്പുറത്തിന്റെ മണ്‍തരികളില്‍ നിന്നാണെന്ന് കണ്ടെത്താനാകും. സാമ്രാജ്യത്വ വിരുദ്ധതയെന്ന പൊതുതാല്‍പര്യത്തെ മുന്‍നിറുത്തി കൊണ്ട് സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ മുതല്‍ മതത്തിനകത്തെ പരിഷ്‌കരണം വരെ നീണ്ടു കിടക്കുന്നതാണ് മുസ്ലിം സമുദായത്തിനകത്തെ നവോത്ഥാന പ്രക്രിയകള്‍ ഓരോന്നും. നവോത്ഥാന മുന്നേറ്റങ്ങളെ വിശാലതയുടെ കോണില്‍ നിന്ന് നോക്കി കാണേണ്ടതിന് പകരം സങ്കുചിതമായ താല്‍പര്യങ്ങളിലേക്ക് ചുരുക്കപ്പെട്ടുവെന്ന വസ്തുതയെ മുന്‍നിറുത്തികൊണ്ടു മാത്രമേ മലപ്പുറത്തിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളെ നോക്കികാണാനാകൂ. ജാതീയ ഉച്ചനീചത്വങ്ങളും, പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക് നിശബ്ദമായ വെടിമരുന്നായാണ് ഇസ്ലാം കടന...
- Get link
- X
- Other Apps
വോട്ട് ചെയ്യാം, എന്തു കിട്ടും കാലങ്ങളായി വോട്ട് ചെയ്തുവരുന്നവരാണ് നമ്മളില്‍ അധിക പേരും. ജനാധിപത്യ ക്രമത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകം എന്നതിനൊപ്പം വ്യക്തിപരവും, സാമൂഹ്യവുമായ ജീവിത സംവിധാനത്തിനുളള ക്രമപ്പെടുത്തല്‍ കൂടി വോട്ടിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ സമ്മതിദാനമായി വോട്ട് വിനിയോഗിക്കപ്പെടുമ്പോള്‍ അവകാശമായി തിരിച്ചുകിട്ടേണ്ട മൗലികതക്കുമേലുളള കയ്യൊപ്പാണ് ഓരോ വോട്ടര്‍മാരും ചാര്‍ത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വോട്ട് നേടി വിജയിക്കുന്നവര്‍ പൗരന്റെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്ന വക്താക്കളാണ്. വോട്ട് നേടിയ ജനപ്രതിനിധിയും, വോട്ട് നല്‍കിയ പ്രജയും തമ്മില്‍ ഉണ്ടാകേണ്ട കൊടുക്കല്‍ വാങ്ങല്‍ പരിപൂര്‍ണ്ണതയോടെ സാധ്യമാകുന്നിടത്താണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി നിശ്ചയിച്ചു നല്‍കുന്ന വോട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമേല്‍ കടമപ്പെടുന്നതിനുളള അലിഖിത കരാര്‍ കൂടിയാണ്. ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി എന്ന ജനാധിപത്യത്തിന്റെ വിശദീകരണം സമ്പന്നമാകുന്നത് വോട്ടിന് മൂര്‍ച്ഛയും, അര്‍ത്ഥവുമുണ്ടാകുമ്പോഴാണ്. പൊതു പ്രവര്‍ത്തകന്‍ ജനപ്രതിനിധിയാകുന്...
- Get link
- X
- Other Apps
വില്‍ക്കാനുണ്ട് രോഗങ്ങള്‍ ആരോഗ്യദൃഡഗാത്രമായിരുന്ന മലയാളി. വയറുചാടാത്ത, പൊണ്ണത്തടിയില്ലാത്ത, രോഗങ്ങളുടെ ഗോഡൗണല്ലാത്ത സുന്ദര ശരീരത്തിനുടമയായിരുന്നു ഒരു പതിറ്റാണ്ട് മുന്‍പ് വരെയുളള ഓരോ മലയാളിയും. കഠിനാധ്വാനവും, പ്രകൃതി ദത്തമായ ഭക്ഷണ രീതികളും മലയാളിയുടെ ആരോഗ്യ രഹസ്യമായിരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നത് ദിനചര്യയുടെ ഭാഗമായി കണക്കാക്കിയിരുന്നതു കൊണ്ടു തന്നെ രോഗങ്ങളൊന്നും പടികടന്നെത്തിയില്ല. പകര്‍ച്ച വ്യാധികളും, മാരക രോഗങ്ങളും പലപ്പോഴും അകലം പാലിച്ചു. ആരോഗ്യ രംഗത്തെ മലയാളിയുടെ ഫിറ്റ്‌നസ് ഇതര സമൂഹങ്ങള്‍ അസൂയയോടെയാണ് നോക്കിയത്. കഞ്ഞി കുടിക്കുന്ന മലയാളിയെങ്ങിനെ ഇത്ര ആരോഗ്യവാനാകുന്നുവെന്ന് അതിശയത്തോടെ ചോദിച്ചവരായിരുന്നു പുറം നാട്ടുകാര്‍. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അധിനിവേശവും ഉപഭോഗ രീതികളുടെ കടന്നുകയറ്റവും ഇതര മേഖലകളെ പോലെ ഭക്ഷണ ശൈലിയിലും പിടിമുറുക്കിയതോടെ മലയാളി അകാല വര്‍ധക്യത്തിന്റെ വഴിയിലേക്ക് നടന്നടുത്തു. ജീവിത ശൈലി രോഗങ്ങളുടെ അംബാസിഡര്‍മാരായി മലയാളി മാറുന്ന കാഴ്ച്ചക്കാണ് ഇക്കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. അടുക്കളകള്‍ റെഡി മിക്‌സ് വിഭവങ്ങള്‍ക്ക് വഴിമാറുകയും, വ...
- Get link
- X
- Other Apps
ബഹുസ്വര സമൂഹത്തില്‍ മതം വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, ഭിന്ന സംസ്‌ക്കാരമുള്‍കൊണ്ടവര്‍ ഒരുമിച്ച് താമസിക്കുന്ന ഭൂപ്രദേശമെന്നതാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടതാക്കുന്നത്. ബഹുസ്വരതയാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഓരോ സംസ്ഥാനങ്ങളിലും നാനാത്വം പ്രകടമാണ്. വ്യത്യസ്ത മതങ്ങളെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചവരാണ് ബഹുഭൂരിപക്ഷം ആളുകളും. മതമില്ലാത്തവരും, ഭൗതിക വാദികളും ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം പോലും ഉണ്ടാകില്ല. എല്ലാ മതങ്ങളേയും ഒരു പോലെ ഉള്‍കൊളളുന്നു എന്നതുകൊണ്ടുതന്നെ മതവിശ്വാസികള്‍ക്കിടിയല്‍ ഉണ്ടാകേണ്ട വിശാലതയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ബഹുസ്വര സമൂഹങ്ങളില്‍ വ്യത്യസ്തമാകേണ്ടതുണ്ട്. മതങ്ങള്‍ക്കിടയില്‍ വൈരവും അകള്‍ച്ചയും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഇതിന്റെ ഗുരുതര പ്രതിഫലനം അതിവേഗം പടര്‍ന്നു പിടിക്കാന്‍ ഇടയുളള ഇടമാണ് ബഹുമത സമൂഹങ്ങള്‍. മതവിശ്വാസികള്‍ക്കിടയില്‍ മതത്തെ കുറിച്ചുളള അജ്ഞത വര്‍ധിക്കുകയും, ഇതര മതങ്ങളെ കുറിച്ചുലള തെറ്റിദ്ധാരണകള്‍ കുത്തിനിറക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് മതങ്ങള്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കപ്പെടേ...
- Get link
- X
- Other Apps
തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം രാഷ്ട്രീയ വിവാദങ്ങള്‍ നിറകുടമായി നില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക ലോക സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ ചര്‍ച്ചകളും, തര്‍ക്കങ്ങളും സജീവമാണ്. നിലവിലുളള വിവാദങ്ങള്‍ക്കപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ വജ്രായുധങ്ങള്‍ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗവേഷണ വിഭാഗങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രകള്‍ക്കായി നാടും, നഗരവും, നേതാക്കളും അവസാനഘട്ട ഒരുക്കത്തിലാണ്. 2004 ആവര്‍ത്തിക്കുമെന്ന് ഇടത് മുന്നണിയും 2009-ന്റെ തുടര്‍ച്ചയായിരിക്കുമെന്ന് ഭരണക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ കാലത്തേയും പോലെ അക്കൗണ്ട് തുറക്കാനാകുമെന്ന കാത്തിരിപ്പില്‍ ബി ജെ പി യുണ്ട്. ഡല്‍ഹിയില്‍ വീശിയടിച്ച കാറ്റിന്റെ നേരിയ കുളിരെങ്കിലും അനുഭവപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കഴിയുന്നവരും കുറവല്ല. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമായിരിക്കും ലോക സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രൂപപ്പെടുകയെന്ന നിരീക്ഷണമാണ് പൊതുവായുളളത്. മറിച്ച് ചിന്തിക്കാന്‍ പ്രേരകമായതൊന്നും യു ഡി എഫ് രാഷ്ട്...
- Get link
- X
- Other Apps
മാറ്റം ആഗ്രഹിക്കുന്നതിനെ കുറ്റം പറയാനാകുമോ മാറ്റമല്ലാത്തതൊക്കെയും മാറണമെന്ന പ്രത്യയ ശാസ്ത്ര വചനം കേട്ടുശീലിച്ചവരാണ് നമ്മളൊക്കെയും. കാലത്തിനൊത്ത മാറ്റം എന്നതിനപ്പുറത്ത് സമ്പൂര്‍ണ്ണമായ വ്യവസ്ഥമാറ്റമെന്നത് സാധ്യമാകാന്‍ തരമില്ലെന്ന് കരുതിയവരായിരുന്നു അധികപേരും. എന്നാല്‍ ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലവും, ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റവും മാറ്റമെന്ന പ്രതിഭാസം സാധ്യമാക്കാന്‍ വലിയ മുന്നൊരുക്കങ്ങളുടെ ആവശ്യമില്ലെന്ന ബോധ്യപ്പെടുത്തലാണ് വരച്ചു കാണിച്ചത്. രാജ്യത്ത് വളര്‍ന്നും പിളര്‍ന്നും ഒട്ടനവധി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊളളാറുണ്ട്. ഇപ്പോഴുമത് അനുസ്യൂതം തുടരുന്നു. സംഘടനയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നവര്‍ക്കിടയിലെ വീതം വെപ്പ് എന്നാതിനപ്പുറത്തേക്ക് പിളര്‍പ്പിന്റെ ഭാഗമായി രൂപപ്പെടുന്ന പുതിയ പ്രസ്ഥാനങ്ങളൊന്നും വളരാറില്ല. നേതൃനിരയിലെ സ്വാര്‍ത്ഥവും അധികാര കേന്ദ്രീകൃതവുമായ ചിന്തകളാണ് പിളര്‍പ്പിന് വഴിവെക്കുന്ന ഒന്നാമത്തെയും അവസാനത്തേയും ഘടകം. മാറ്റമെന്നത് ഒന്നിനെ പിളര്‍ത്തി മറ്റൊന്നുണ്ടാക്കാന്‍ ഘടകമാകാറില്ല എന്നതുകൊണ്ടുതന്നെ സാമൂഹ്യമായ സ്വാധീനം സാധ്യമാക്കാന്‍ ഇവയ്‌ക...