Posts

Image
തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം     രാഷ്ട്രീയ വിവാദങ്ങള്‍ നിറകുടമായി നില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക ലോക സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ ചര്‍ച്ചകളും, തര്‍ക്കങ്ങളും സജീവമാണ്. നിലവിലുളള വിവാദങ്ങള്‍ക്കപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ വജ്രായുധങ്ങള്‍ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗവേഷണ വിഭാഗങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രകള്‍ക്കായി നാടും, നഗരവും, നേതാക്കളും അവസാനഘട്ട ഒരുക്കത്തിലാണ്. 2004 ആവര്‍ത്തിക്കുമെന്ന് ഇടത് മുന്നണിയും 2009-ന്റെ തുടര്‍ച്ചയായിരിക്കുമെന്ന് ഭരണക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ കാലത്തേയും പോലെ അക്കൗണ്ട് തുറക്കാനാകുമെന്ന കാത്തിരിപ്പില്‍ ബി ജെ പി യുണ്ട്. ഡല്‍ഹിയില്‍ വീശിയടിച്ച കാറ്റിന്റെ നേരിയ കുളിരെങ്കിലും അനുഭവപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കഴിയുന്നവരും കുറവല്ല. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമായിരിക്കും ലോക സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രൂപപ്പെടുകയെന്ന നിരീക്ഷണമാണ് പൊതുവായുളളത്. മറിച്ച് ചിന്തിക്കാന്‍ പ്രേരകമായതൊന്നും യു ഡി എഫ് രാഷ്ട്...
Image
മാറ്റം ആഗ്രഹിക്കുന്നതിനെ കുറ്റം പറയാനാകുമോ മാറ്റമല്ലാത്തതൊക്കെയും മാറണമെന്ന പ്രത്യയ ശാസ്ത്ര വചനം കേട്ടുശീലിച്ചവരാണ് നമ്മളൊക്കെയും. കാലത്തിനൊത്ത മാറ്റം എന്നതിനപ്പുറത്ത് സമ്പൂര്‍ണ്ണമായ വ്യവസ്ഥമാറ്റമെന്നത് സാധ്യമാകാന്‍ തരമില്ലെന്ന് കരുതിയവരായിരുന്നു അധികപേരും. എന്നാല്‍ ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലവും, ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റവും മാറ്റമെന്ന പ്രതിഭാസം സാധ്യമാക്കാന്‍ വലിയ മുന്നൊരുക്കങ്ങളുടെ ആവശ്യമില്ലെന്ന ബോധ്യപ്പെടുത്തലാണ് വരച്ചു കാണിച്ചത്. രാജ്യത്ത് വളര്‍ന്നും പിളര്‍ന്നും ഒട്ടനവധി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊളളാറുണ്ട്. ഇപ്പോഴുമത് അനുസ്യൂതം തുടരുന്നു. സംഘടനയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നവര്‍ക്കിടയിലെ വീതം വെപ്പ് എന്നാതിനപ്പുറത്തേക്ക് പിളര്‍പ്പിന്റെ ഭാഗമായി രൂപപ്പെടുന്ന പുതിയ പ്രസ്ഥാനങ്ങളൊന്നും വളരാറില്ല. നേതൃനിരയിലെ സ്വാര്‍ത്ഥവും അധികാര കേന്ദ്രീകൃതവുമായ ചിന്തകളാണ് പിളര്‍പ്പിന് വഴിവെക്കുന്ന ഒന്നാമത്തെയും അവസാനത്തേയും ഘടകം. മാറ്റമെന്നത് ഒന്നിനെ പിളര്‍ത്തി മറ്റൊന്നുണ്ടാക്കാന്‍ ഘടകമാകാറില്ല എന്നതുകൊണ്ടുതന്നെ സാമൂഹ്യമായ സ്വാധീനം സാധ്യമാക്കാന്‍ ഇവയ്‌ക...
Image
മന്‍മോഹന്‍ കരുത്തനാകുന്നത് ആര്‍ക്കുമുന്നില്‍          മൂന്നാമൂഴത്തിനില്ലെന്ന പ്രഖ്യാപനത്തോടെ പത്ത് വര്‍ഷത്തെ രാജ്യഭരണത്തിന് പരിസമാപ്തി കുറിച്ച് മന്‍മോഹന്‍ സിംഗ് പടിയിറക്കത്തിന്റെ തയ്യാറെടുപ്പിലാണ്. താന്‍ അത്ര ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ലെന്ന പ്രഖ്യാപനമാണ് വിടവാങ്ങല്‍ പ്രസംഗമായി വിശേഷിപ്പിക്കാവുന്ന ഇക്കഴിഞ്ഞ 3-ാം തിയ്യതിയിലെ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കിയത്. കരുത്തരും ജനപ്രിയരുമായ മുന്‍ഗാമികളെപ്പോലെ താനും കൊളളാവുന്ന ഭരണ കര്‍ത്താവായിരുന്നുവെന്ന് സ്വയം ചിത്രീകരിക്കപ്പെടാനാണ് ഒരു പതിറ്റാണ്ടിനിടെ വിളിച്ചു ചേര്‍ത്ത മൂന്നാമത്തെ വാര്‍ത്ത സമ്മേളനത്തില്‍ മന്‍മോഹന്‍ ശ്രമിച്ചത്. താന്‍ ദുര്‍ബലനല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ആരുടെ മുന്നിലാണ് കരുത്തനായതെന്ന് കൂടി വിശദമാക്കേണ്ടിയിരുന്നു.  യു പി എ സര്‍ക്കാര്‍ തുടര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ അതിന്റെ ജനകീയതക്ക് ലഭിക്കുന്ന മാര്‍ക്കറ്റിന് അനുസരിച്ച് മാത്രമേ സര്‍ക്കാറിന്റെ തലവനായ മന്‍മോഹന്റെ കരുത്ത് തൂക്കിയെടുക്കാനാകൂ. സാമ്പത്തിക വിദഗ്ദന്‍ എന്ന വിശേഷണത്തിന് ലോ...
Image
ജീവിത യാത്രയില്‍ ശേഷിക്കുന്ന ദൂരം ഇനിയെത്ര?   പുതുവര്‍ഷം പിറവിയെടുക്കുമ്പോള്‍ ആനന്ദനിര്‍വൃതിയില്‍ ആറാടുകയായിരുന്നു നമ്മള്‍. കാലത്തിന്റെ ചക്രവാളത്തില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഒരു വര്‍ഷത്തെ കുറിച്ചുള്ള വ്യാകുലത നമ്മുക്ക് തെല്ലുമില്ലായിരുന്നു. പുതുതായി തുന്നിച്ചേര്‍ക്കപ്പെടുന്ന വര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മാത്രമായിരുന്നു ഓരോരുത്തരുടെയും ശ്രദ്ധ. ആടിയും, പാടിയും, കുടിച്ചും, രമിച്ചും പുതുവര്‍ഷത്തെ സ്വീകരിക്കുന്നതില്‍ മതിമറന്നു. പുതുലോക ക്രമത്തില്‍ അധിനിവേശ സംസ്‌ക്കാരത്തിന്റെ അടയാളമെന്നോണം സമര്‍പ്പിക്കപ്പെട്ട പുതുവത്സര ആഘോഷത്തെ പുത്തന്‍ ചുവടുകളോടെയാണ് സ്വീകരിക്കപ്പെട്ടത്. സകല ആഭാസങ്ങളുടെയും വിദ്യാരംഭം കുറിക്കപ്പെടാന്‍ ശ്രേഷ്ഠമായ സമയമായി പുതുവത്സര പിറവിയിലെ ആഘോഷങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മദ്യപാനത്തിന് തുടക്കമിടാന്‍ പറ്റിയ സമയമെന്നതായിരുന്നു പുതുവത്സര പിറവിയുടെ ഇന്നലെവരെയുള്ള സവിശേഷത. എന്നാല്‍ ഈ സവിശേഷത വര്‍ഷത്തിലെ 365 ദിവസത്തിനുമുണ്ടെന്ന കണ്ടെത്തലാണ് പിന്നീടുണ്ടായത്. നിശ ക്ലബ്ബുകളുടെ മാതൃകകളും, കാബറ നൃത്തത്തിന്റെ പുനരാവിഷ്‌കരണവും ഡേറ്റിംഗിന്റെ വ്യാപനവും മദ്യപാനത്തിന് ഹരിശ്രി കുറി...
Image
ജനകീയ സമരങ്ങളിലെ ജനകീയത   സമര പ്രക്ഷോഭങ്ങള്‍ക്ക് വളക്കൂറുളള മണ്ണാണ് കേരളം എന്നതിന് എതിരഭിപ്രായമുണ്ടാകില്ല. അവകാശ സംരക്ഷണ പോരാട്ടങ്ങളില്‍ കേരളം പ്രകടമാക്കിയ നിതാന്ത ജാഗ്രത മലയാളിയുടെ ജീവിത ക്രമത്തെ ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാവതല്ല. അടിസ്ഥാന മേഖലയില്‍ പണിയെടുക്കുന്നവന്‍ മുതല്‍ വൈറ്റ് കോളറ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെ ഇന്നനുഭവിച്ചുവരുന്ന സുഖ സൗകര്യങ്ങള്‍ക്കു പിന്നില്‍ സമര പ്രക്ഷോഭങ്ങളുടെ ഇന്നലെകള്‍ മറഞ്ഞിരിക്കുന്നുണ്ട്. ഉച്ചനീചത്വങ്ങളിലും, അധികാര വര്‍ഗ്ഗത്തിന്റെ മുഷ്‌ക്കിനും മുന്നില്‍ അസ്ഥിത്വം നഷ്ടപ്പെട്ട് ജീവിതം ബന്ധനസ്ഥമാക്കപ്പെട്ടവരെ സ്വാതന്ത്ര്യത്തിന്റെ വിഹായുസ്സിലേക്ക് കൈപിടിച്ചു നടത്തിച്ചതില്‍ സമര പോരാട്ടങ്ങള്‍ക്കുളള പങ്ക് ചെറുതല്ല. സമൂഹം അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ നിസ്വാര്‍ത്ഥമായി ഏറ്റെടുത്തപ്പോള്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് ജനകീയ മുഖം കൈവന്നു. സമര മുന്നേറ്റങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയാണെന്നതില്‍ സംശയത്തിന് ഇടമില്ലാത്തതുകൊണ്ടുതന്നെ പ്രക്ഷോഭങ്ങളൊക്കെയും ഫലപ്രാപ്തിയിലെത്തി. ഒട്ടുമിക്കതും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. ...
Image
കരുതിയിരിക്കുക; വിപ്ലവം കുറ്റിച്ചൂലിലും സാധ്യമാകും ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമി ഫൈനല്‍ വരാനിരിക്കുന്ന ഫൈനല്‍ ഏത് രൂപത്തിലായിരിക്കുമെന്നതിന്റെ സൂചനകള്‍ വരച്ച് കാണിക്കുന്നതാണ്. കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന്റേയും വിയോജിപ്പിന്റേയും പ്രതിഫലനമാണ് നാല് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന രാഷ്ട്രീയത്തിലെ ഭരണ വിരുദ്ധത തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചില്ലെന്നതാണ് ബി ജെ പിക്ക് രണ്ട് സംസ്ഥാനങ്ങളില്‍ തുടര്‍ ഭരണം സാധ്യമാക്കിയത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം അതീവ ഗൗരവമുളള രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതാണ്. തുടര്‍ച്ചയായി ഒന്നര പതിറ്റാണ്ട് ഡല്‍ഹിയില്‍ ഭരണം നടത്തിയ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നേരിട്ടുവെന്നതിനപ്പുറത്ത് ആം ആദ്മി പാര്‍ടിയെന്ന നവജാത ശിശു സാധ്യമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റമാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികളും, രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരും കണ്ണ് തുറന്ന് കാണേണ്ടത്. കേവലം പത്ത് മാസം മാത്രം പ്രായമുളള ഒരു പാര്‍ടിക്ക് രാജ്യ തലസ്ഥാനം ഉള്‍കൊളളുന്ന സംസ്ഥാനത്ത് ഇത്രവലിയ മുന്നേറ്റം സാധ്യമാക്കാനായത് അധിക...
Image
തീവ്രവാദികള്‍  കുടിയിറക്കപ്പെടുമ്പോള്‍ മംഗലാപുരം-ഇടപ്പളളി ദേശീയ പാത നാല് വരിയാക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ സര്‍വ്വെയും, പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിന്റെ പൊതു നിരത്തുകളെ പ്രക്ഷുബ്ധമാക്കുകയാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തിനാണ് രണ്ട് കാര്യങ്ങളും സാക്ഷ്യം വഹിച്ചത്. ജനം തെരുവിലിറങ്ങിയായിരുന്നു പ്രതിഷേധം. ജീവിക്കാനുളള അവകാശത്തിന് മേല്‍ കടന്നു കയറ്റത്തിന് ശ്രമിക്കുന്നുവെന്നതാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം. പാതയോരത്ത് ജീവിത സമ്പാദ്യം കൊണ്ട് കെട്ടിപ്പൊക്കിയ വീടിനകത്ത് സുഖമായി കിടന്നുറങ്ങിയവരുടെ നെഞ്ച് തകര്‍ത്തുകൊണ്ടാണ് ദേശീയ പാത വികസനം കടന്നു പോകുന്നതെന്നത് തര്‍ക്കരഹിതമാണ്. കിടപ്പാടം നഷ്ടപ്പെടുന്നവന്റെ സ്വാഭാവിക പ്രതിഷേധമാണ് ദേശീയ പാതക്ക് വേണ്ടിയുളള ഭൂമി ഏറ്റെടുക്കല്‍ സര്‍വ്വെക്ക് നേരെ പ്രകടമായി കൊണ്ടിരിക്കുന്നത്. ഭൂമിയും, വീടും നഷ്ടപ്പെടുന്നവന് പുനരധിവാസവും, നഷ്ട പരിഹാരവും സംബന്ധിച്ച് യാതൊന്നും ഉരിയാടാന്‍ തയ്യാറാകാത്ത ഭരണകൂടം ഇരകളുടെ പ്രതിഷേധം നേരിടേണ്ടവര്‍ തന്നെയാണ്...