Posts

Image
വി എസ്സിന്റെ വെടിയും, പി സി യുടെ വെട്ടും - ചില രാഷ്ട്രീയ വിചാരം   പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും, ചീഫ് വിപ്പ് പി സി ജോര്‍ജ്ജും സ്വന്തം പാര്‍ടിക്കും, മുന്നണിക്കും തലവേദനയാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും സ്വന്തക്കാര്‍ക്ക് അനഭിമതരാണെങ്കിലും പൊതുജനത്തിന് ഏറെ വേണ്ടപ്പെട്ടവരാണെന്ന വിരോധാഭാസം പറയാതെ വയ്യ. പാര്‍ടിയേയും മുന്നണിയേയും തുടര്‍ച്ചായായി ആക്ഷേപിച്ചും, മുള്‍മുനയില്‍ നിറുത്തിയും ഇരുവരും ജൈത്രയാത്ര തുടരുമ്പോഴും രണ്ടുപേരേയും നിയന്ത്രിക്കാന്‍ നേതൃത്വത്തിനാകാത്തതെന്തെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്നു തന്നെ ഉയരുകയാണ്. എല്ലാ പാര്‍ടിയും, മുന്നണിയും ജനങ്ങള്‍ക്ക് വേണ്ടി കെട്ടിയുണ്ടാക്കപ്പെട്ടതാണ്. ഇവയുടെ നേതൃത്വമെന്നത് ജനങ്ങളുടെ നേതൃത്വവുമാണ്. പൊതുജനത്തിന് വേണ്ടിയുളള പാര്‍ടിയേയും, മുന്നണിയേയും വിട്ട് ഇവയെ പ്രതിരോധത്തിലാക്കുന്ന വ്യക്തികള്‍ക്ക് ജനകീയത കൈവരുന്നുവെങ്കില്‍ തിരുത്തലുകള്‍ സാധ്യമാകേണ്ടത് പാര്‍ടികള്‍ക്കും മുന്നണികള്‍ക്കുമകത്താണെന്ന വിചാരം നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തിപ്പെടേണ്ടതുണ്ട്. സ്വന്തം പാര്‍ടിക്കകത്തെ നയവ്യതിയാനങ്ങള്‍ക്കും, രാഷ്ട്രീയ തീരുമാനങ്ങള്‍ക്...
Image
ആത്മാവ് നഷ്ടപ്പെടുന്ന ആഘോഷങ്ങള്‍ ആഘോഷങ്ങളൊക്കെയും പ്രതീകങ്ങളാണ്. നന്മയും, സമര്‍പ്പണവും, വിശുദ്ധിയും ഉദ്‌ഘോഷിക്കപ്പെടുന്നതാണ് എല്ലാ ആഘോഷങ്ങളും. മത സമൂഹങ്ങള്‍ അവരുടെ ആഘോഷങ്ങളായി മുന്നോട്ട് വെക്കപ്പെടുന്നവയെല്ലാം വിശാലമായ അര്‍ത്ഥതലങ്ങള്‍ പ്രകടമാക്കുന്നു. ജീവിതം സമ്പൂര്‍ണ്ണമായി പ്രപഞ്ച നാഥന് സമര്‍പ്പിച്ച ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയിലിന്റെയും ത്യാഗ നിര്‍ഭരമായ ജീവിതത്തെ അനുസ്മരിക്കുന്നതാണ് ബലി പെരുന്നാള്‍. ദൈവത്തിന് മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു കുടുംബത്തിന്റെ ഓര്‍മകളാണ് ബലി പെരുന്നാള്‍ മുന്നോട്ട് വെക്കുന്ന ആഘോഷ സന്ദേശം. നന്മയുടെയും, സമൃദ്ധിയുടെയും മഹാബലിക്കാലത്തെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ് ഓണം. തിന്മക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയിലൂടെ സാധ്യമാക്കിയ ജീവിത സംസ്‌ക്കരണത്തിന്റെ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. പാപങ്ങള്‍ക്കെതിരെ പോരാടി സ്വയം ത്യാഗത്തിന് തയ്യാറായ യേശു ക്രിസ്തുവിന്റെ ഓര്‍മകളാണ് ക്രിസ്തുമസ്. അതിക്രമങ്ങള്‍ക്ക് ഇടം നല്‍കാതെ പ്രകൃതിയുടെ പച്ചപ്പിനെ വീണ്ടെടുക്കുന്ന പൊന്‍ പുലരിയുടെ വസന്തമാണ് വിഷു. വക്രതയില്ലാ...
Image
അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയം രാജ്യം മറ്റൊരു ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ പൊതു സമൂഹത്തിനിടയിലെ അരാഷ്ട്രീയ ബോധത്തിന്റെ വ്യാപനം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുന്നേറ്റങ്ങളില്‍ ചാലകശക്തിയാകേണ്ട യുവജന വിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയ നീരസം മുളപൊട്ടുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രകടമാക്കപ്പെടുകയും ചെയ്യുന്നതിനെ ആശങ്കയോടെയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ നോക്കി കാണുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് എക്കാലത്തും അകലം പാലിച്ചിരുന്ന നഗരവത്കൃത സമൂഹങ്ങളിലേത് പോലെ ശാരാശരിക്കാരായ പൊതു സമൂഹത്തിന്റെ വലിയൊരു ഭാഗവും അരാഷ്ട്രീയവാദത്തിലേക്ക് നടന്ന് നീങ്ങുന്നുവെന്നത് അതീവ ഗൗരവമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. അഴിമതിയും, കെടുകാര്യസ്ഥതയും സ്ഥാര്‍ത്ഥ താല്‍പര്യങ്ങളും അടക്കിവാഴുന്ന അധികാര രാഷ്ട്രീയത്തിന് മുന്നില്‍ വിയോജിപ്പിനുളള അവകാശം രേഖപ്പെടുത്തുന്നിടത്താണ് അരാഷ്ട്രീയവാദം രൂപപ്പെടുന്നത്. സകല നെറികേടുകളുടേയും കൂത്തരങ്ങായ രാഷ്ട്രീയത്തെ തങ്ങളെന്തിന് ന്യായീകരിക്കണമെന്ന ചോദ്യമാണ് പുതിയ തലമുറ ...
Image
മുസ്‌ലിം പെണ്‍കുട്ടികളിലെ വിദ്യാഭ്യാസ പുരോഗതി ഓട് പൊളിച്ച് വന്നതല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടെ മുസ്‌ലിം സമൂഹത്തിലെ പെണ്‍കുട്ടികള്‍ സാധ്യമാക്കിയ വിദ്യാഭ്യാസ പുരോഗതി പിന്നോക്കം നില്‍ക്കുന്ന ഏതൊരു സമൂഹത്തിനും മാതൃകാപരമായി ഉള്‍ക്കൊള്ളാവുന്നതാണ്. സ്ത്രീകള്‍ വീടിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒതുങ്ങികൂടേണ്ടവളാണെന്ന പൗരോഹിത്യത്തിന്റെ ജല്‍പ്പനങ്ങളില്‍ തളച്ചിടപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും, വിവര സാങ്കേതിക മേഖലയിലും നിറസാന്നിദ്ധ്യമായി മാറിയത് മുസ്‌ലിം സമൂഹത്തിനകത്ത് നടന്ന സംസ്‌കരണ, നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണെന്ന് ചരിത്ര ബോധമുള്ളവര്‍ക്ക് സമ്മതിച്ചുതരാന്‍ പ്രയാസമുണ്ടാകില്ല. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും, പെണ്ണിന്റെ ശബ്ദം വീടിന്റെ ചുമര്‍കെട്ടുകള്‍ക്ക് പുറത്ത് കേള്‍ക്കെരുതെന്നുമുള്ള മതവിധികള്‍ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ ബന്ധനസ്ഥമാക്കുന്നതിന് കാരണമായിരുന്നു. സ്ത്രീ വിദ്യാഭ്യാസ അടിവേരുറക്കപ്പെട്ടതുകൊണ്ടു തന്നെ ഈ സമുദായം പിന്നോക്കത്തില്‍ പിന്നോക്കമായി കാലങ്ങളോളം നിലനിന്നു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ ക...
Image
ആത്മീയ തട്ടിപ്പും തട്ടിപ്പാണ് എട്ട് കോടി രൂപയുടെ സോളാര്‍ തട്ടിപ്പ് സംസ്ഥാനത്തിന്റെ പൊതു മണ്ഡലത്തിലുണ്ടാക്കിയ പ്രകമ്പനത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് ഇടതടവില്ലാതെ രൂപപ്പെടുന്ന വിവാദങ്ങളുടെ കൂട്ടത്തില്‍ കാലദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നിന്നതും സോളാറിന്റെ പേരില്‍ ഉയര്‍ന്ന തട്ടിപ്പായിരുന്നു. തട്ടിപ്പിന്റെ മുഴുവന്‍ കൈവഴികളും ഇഴകീറി പരിശോധിച്ചാണ് സോളാര്‍ വിവാദം പുരോഗമിച്ചത്. പൊതുജനത്തിന്റെ പോക്കറ്റിലെ പണം ഇല്ലാത്ത പദ്ധതികളുടെയും, വ്യാജമായ സംരഭങ്ങളുടെയും പേരില്‍ സമാഹരിക്കപ്പെടുന്നിടത്താണ് തട്ടിപ്പിന്റെ ആദ്യപാഠം രൂപപ്പെടുന്നത്. ഇങ്ങിനെ സമാഹരിക്കപ്പെട്ട എട്ട് കോടി രൂപയാണ് സോളാര്‍ തട്ടിപ്പായി കത്തി ഉയര്‍ന്നത്. ഇതിന്റെ പേരില്‍ ഉണ്ടായ വാദകോലാഹലങ്ങളാകട്ടെ എണ്ണൂറ് കോടിയുടെ മതിപ്പ് പ്രകടമാക്കുന്നതുമായിരുന്നു. പൊതുജനത്തെ തട്ടിപ്പിനിരയാക്കുന്നവര്‍ക്കെതിരെ ഇത്രമേല്‍ ജാഗ്രത പുലര്‍ത്തുന്നവരാണോ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം എന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു സോളാര്‍ വിഷയത്തിലുള്ള ഭരണ പ്രതിപക്ഷ കക്ഷിയില്‍പെട്ടവരുടെ പെര്‍ഫോമന്‍സ്. തട്ടിപ്പ് ആര് നടത്തിയാലും തട്ടിപ...
Image
വധശിക്ഷകൊണ്ട് സാധ്യമാകുമോ സ്ത്രീ സുരക്ഷ സുഹൃത്തിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തെക്കന്‍ ഡല്‍ഹിയില്‍ വെച്ച് കൂട്ട ബലാംത്സംഗത്തിന് വിധേയമാക്കിയ സംഭവത്തിലെ പ്രതികള്‍ക്ക് അതിവേഗ വിചാരണ കോടതി നല്‍കിയ വധശിക്ഷ സ്ത്രീ പീഡകര്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായാണ് രാജ്യം വിലയിരുത്തപ്പെട്ടത്. പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതോടൊപ്പം തുല്ല്യതയില്ലാത്ത അതിക്രമങ്ങള്‍ അവര്‍ക്കുനേരെ അഴിച്ചുവിടുകയും ചെയ്തത് ഡല്‍ഹി സംഭവത്തെ വൈകാരിക പ്രതിഷേധത്തിലേക്കെത്തിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് പുതുമയുളളതല്ലെങ്കിലും ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉയര്‍ന്നു വന്ന ജനകീയ മുന്നേറ്റം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വതയുളളതായിരുന്നു. കേസിന്റെ അന്വേഷണത്തിലും, വിചാരണയിലും ഒടുവില്‍ കോടതി വിധിയിലും വരെ സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ജനകീയ മുന്നേറ്റത്തിന്റെ സ്വാധീനം പ്രകടമാക്കപ്പെട്ടു. സംഭവം നടന്ന് ഒമ്പത് മാസം പിന്നിടുന്നതിന് മുമ്പുതന്നെ പ്രതികള്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ വിധിക്ക...
Image
ജനമൈത്രി പോലീസും ജനനേന്ദ്രിയവും തമ്മിലെന്ത് മുഖ്യമന്ത്രിക്കെതിരെ ഇടത് മുന്നണി നടത്തുന്ന പ്രതിഷേധത്തിനിടെ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തിനു നേരെ പോലീസ് നടത്തിയ അതിക്രമം കേരള പോലീസിന്റെ തൊപ്പിയില്‍ കറുത്ത തൂവലാണ് തുന്നി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കാടത്തം നിറഞ്ഞതും, അപരിഷ്‌കൃതവുമായ മര്‍ദ്ദനമുറകളുടെ കാലം കഴിഞ്ഞെന്ന് കൊട്ടിഘേഷിക്കുന്നതിനിടെയാണ് കരളലിയിക്കുന്ന പോലീസ് ഭികരത പൊതു നിരത്തുകളില്‍ അരങ്ങേറുന്നത്. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നിടത്ത് പോലീസ് കാണിക്കുന്ന മികവ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ തന്നെ മൂന്നാം മുറയില്‍ അധിഷ്ഠിതമായ മര്‍ദ്ദനരീതികള്‍ പോലീസ് മുഖമുദ്രയായി ഇപ്പോഴും കൊണ്ടു നടക്കുന്നുവെന്നതാണ് ഇടതുപക്ഷ പ്രവര്‍ത്തകന് നേരെയുണ്ടായ അതിക്രമങ്ങള്‍ വെളിവാക്കുന്നത്. അക്രമം കാണിക്കുന്നവനോട് സാരോപദേശം നടത്തിയാല്‍ ക്രമസമാധാന പാലനവും, നിയമവാഴ്ചയും നിലനില്‍ക്കില്ലെന്നത് സമ്മതിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങളെ ഭീകരവേട്ടക്ക് സമാനമായി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെ അംഗീകരിച്ച് കൊടുക്കാനുമാകില്ല. വിദ്യാര്‍ത്ഥികളും, യുവാക്കളും പൊതു നിരത്തു...