Posts

Image
വികസന തീരമണിയാന്‍ നരേന്ദ്ര മോദിക്ക് പഠിക്കുന്നവര്‍   വികസന മാതൃകയുടെ അപ്പോസ്തലന്‍ എന്ന വിശേഷണത്തോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തനിക്കുമേല്‍ ചാര്‍ത്തപ്പെട്ട കുപ്രസിദ്ധി കഴുകിക്കളയാന്‍ കഠിനമായ പരിശ്രമം തുടങ്ങിയിട്ട് നാളേറെയായി. രാജ്യത്തിന്റെ വികസനം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ഗുജറാത്തിലാണെന്ന പ്രചരണം മോദിയെ മഹാനാക്കാന്‍ സംഘ് ശക്തികള്‍ ഏറ്റെടുത്ത കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ഗുജറാത്തിനെ സംബന്ധിച്ച് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദിയുടെ വികസന മാതൃകയെന്നത് കാവി ഭീകരതക്ക് രാജ്യത്തിന്റെ ഭരണസിരകേന്ദ്രം പിടിച്ചെടുക്കാനുള്ള സുന്ദര സമവാക്യമാണെന്ന് തിരിച്ചറിയാതെ പോകുന്നവര്‍ ചെന്ന് ചാടുന്നത് സംഘപരിവാര്‍ കുഴിച്ചുവെച്ച ഗര്‍ത്തങ്ങളിലാണ്. നരേന്ദ്രമോദിയും, ഗുജറാത്തിലെ വികസന മാതൃകയും ബി.ജെ.പിക്കോ, സംഘ് ശക്തികള്‍ക്കോ യാതൊരു സ്വാധീനവുമില്ലാത്ത കൊച്ചു കേരളവും കൃത്യമായ ഇടവേളകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വികസന മാതൃകയെന്ന ഗര്‍ത്തതത്തില്‍ ഏറ്റവും ഒടുക്കം ചാടിയത് സംസ്ഥാന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണാണ്. വികസനം കാണാന്‍ ആറ•ുള കണ്ണാടിയുമായി പോയ തൊഴില്‍ മന്ത്രിക്ക് പറഞ...
Image
എല്ലാം ഒരു സിനിമാക്കഥ പോലെ   സിനിമാക്കാരന്‍ മന്ത്രിപ്പണിയും, രാഷ്ട്രീയപ്പണിയും കൈകാര്യം ചെയ്താല്‍ എങ്ങിനെയിരിക്കുമെന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. മന്ത്രിപ്പണിയുടെ ആദ്യഘട്ടം തകര്‍ത്താടിയ സിനിമാ മന്ത്രിയുടെ രണ്ടാം പിറവി സൂപ്പര്‍ മെഗാ ഫാമിലി എന്റര്‍ടൈനറിനെ കടത്തിവെട്ടുന്ന തരത്തിലായിരുന്നു. മികച്ച തിരക്കഥകളുടെ ക്ഷാമം മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നുവെന്ന ആശങ്കക്ക് പരിഹാരമെന്നോണമാണ് സ്വജിവിതത്തിലൂടെ മികച്ചൊരു സിനിമക്കഥ പ്രേക്ഷകലോകത്തിന് മുന്നില്‍ മന്ത്രിയും കുടുംബവും കെട്ടഴിച്ചിരിക്കുന്നത്. പ്രതിഭാധനരായ യുവസാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായ ജീവിതാവിഷ്കാരമെന്ന തലക്കെട്ടോടെ ഈ മന്ത്രിക്കഥ അഭ്രപാളിയിലെത്തിച്ചാല്‍ ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ മലയാളത്തിന്റെ മടിശ്ശീല സമ്പന്നമാക്കും.           ഒരു വ്യക്തിയുടെ കുടുംബജീവിതത്തെ പൊതു ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയെന്നത് അനഭലഷണീയമാണെന്നതില്‍ തര്‍ക്കമില്ല. മന്ത്രി ഗണേശ്കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദകോലാഹലങ്ങള്‍ കുടുംബപരവും അതോടൊപ്പം രാഷ്ട്രീയവുമാണെന്നതാണ് അടുക്കള രഹ...
Image
തിരിച്ചു പോകുന്ന മഅ്ദനിയും  തിരിച്ചു വരാത്ത നാവികരും ബംഗളൂരു സ്ഫോടനക്കേസില്‍ രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കര്‍ണ്ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി ജാമ്യ കാലാവധിക്ക് ശേഷം ജയിലിലേക്ക് തന്നെ തിരിച്ചു പോകുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ലഭിച്ച അഞ്ച് ദിവസത്തെ ജാമ്യത്തിന് ശേഷമാണ് കേരളത്തില്‍ നിന്ന് മഅ്ദനി തിരിച്ച് പോകുന്നത്. ഇതേയവസരത്തില്‍ പുറത്തു വന്ന മറ്റൊരു വാര്‍ത്ത കടല്‍ക്കൊല കേസില്‍ അറസ്റിലായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടാണ്. സുപ്രീം കോടതി അനുമതിയോടെ ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടിയാണ് നാവികരെ ജാമ്യാവസ്ഥയില്‍ ഇളവ് അനുവദിച്ച് നാട്ടിലേക്കയച്ചത്. ഇറ്റലിയിലേക്ക് പോകുന്ന നാവികരെ വിചാരണ നേരിടുന്നതിനായി തിരികെ എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇറ്റാലിയന്‍ അംബാസിഡര്‍ക്കായിരിക്കുമെന്ന് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന സമയത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റാലിയന്‍ നിലപാടിലൂടെ ജാമ്യ വ്യവസ്ഥയുടെ നഗ്ന ലംഘനവും രാജ്യത്തിന്റെ നീതിന്...
Image
  റെഡ് സല്യൂട്ട് അധിനിവേശ സാമ്യ്രാജ്യത്വ ശക്തികള്‍ക്കെതിരെ വിപ്ളവ ശൌര്യം പ്രകടമാക്കിയ തന്റേടിയായ ഭരണാധികാരിയെയാണ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിലൂടെ ലോകത്തിന് നഷ്ടമായിരിക്കുന്നത്. അമേരിക്കന്‍ നയനിലപാടുകളോട് പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിന്നിരുന്ന രാഷ്ട്ര നേതാക്കള്‍ക്ക് മുന്നില്‍ നട്ടെല്ലിന്റെ ബലമെന്തെന്ന് പ്രകടമാക്കാന്‍ ഷാവേസിന് കഴിഞ്ഞു എന്നതാണ് ലോകത്തെ ഭരണാധികാരികളില്‍ നിന്ന് വെനിസ്വലന്‍ പ്രസിഡന്റിനെ വ്യത്യസ്തനാക്കുന്നത്. ഏക ധ്രുവ ലോകമെന്ന അമേരിക്കന്‍ കുതന്ത്രത്തിന് മുന്നില്‍ എന്നും വിലങ്ങുതടി തീര്‍ത്ത ഷാവേസ് പച്ചയായ പ്രതികരണങ്ങളിലൂടെ തന്റെയുള്ളിലെ വിപ്ളവ വീര്യം നിരന്തരം പ്രകടമാക്കി. അമേരിക്കയുടെ അടുക്കളത്തോട്ടമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ മാറ്റാനുള്ള അധിനിവേശ തന്ത്രങ്ങളെ കരുത്തുറ്റ നീക്കങ്ങളിലൂടെ പ്രതിരോധിച്ചുകൊണ്ടാണ്  ഷാവേസ് വെനിസ്വലയുടെ പ്രിയപുത്രനായി മാറുന്നത്.    കടുത്ത അനീതിയും അസമത്വവും നിറഞ്ഞു നിന്ന ലോകക്രമത്തിനോടുള്ള വിയോജിപ്പിന്റെയും പകയുടെയും ആള്‍രൂപമായിരുന്നു ഷാവേസ്. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് വെനിസ്വലയുടെ ഭരണാധികാരിയെന്ന തലത്തിലേക...
Image
 യു.ഡി.എഫില്‍ സംഭവിക്കുന്നതും  എല്‍.ഡി.എഫ് കാത്തിരിക്കുന്നതും   യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കേട്ടുകൊണ്ടിരിക്കുന്ന പല്ലവിയാണ് ഈ ഗവണ്‍മെന്റിന് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടാകൂവെന്നത്. രണ്ട് പേര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ താഴെ വീഴുന്ന ഗവണ്‍മെന്റ് എന്നതായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പ്രതിപക്ഷം ചാര്‍ത്തി നല്‍കിയ പട്ടം. നേര്‍ത്ത ഭൂരിപക്ഷത്തിന്റെ അകമ്പടിയില്‍ മൂത്രമൊഴിക്കാന്‍ പോലും ആകാതെ അഞ്ച് വര്‍ഷം ഭരിക്കുക എന്നതിന്റെ പൊല്ലാപ്പ് ആരെക്കാള്‍ കൂടുതല്‍ അറിയുന്ന പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് നീട്ടിവിരിച്ച വലയില്‍ കുടുങ്ങിയ നെയ്യാറ്റിന്‍കരക്കാരന്‍ ശെല്‍വ്വരാജ് സര്‍ക്കാരിന്റെ മൂത്രശങ്കക്ക് അല്‍പ്പം ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യം മൂത്രസ്തംഭനത്തിലേക്കാണ് സര്‍ക്കാരിനെ എത്തിച്ചിരിക്കുന്നത്. ഇമവെട്ടാതെ, ഇലയനങ്ങാതെ സര്‍ക്കാരിനെ കാത്ത് കൊണ്ട് നടക്കാന്‍ എത്രകാലം കഴിയുമെന്ന കാര്യത്തില്‍ കപ്പിത്താനായ ഉമ്മന്‍ചാണ്ടിക്ക് തന്നെ ഉറപ്പില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ പതിനെട്ടടവും പയറ്റുന്ന ഇടത് മുന്നണിയുടെ അധികാരാവകാശ പ്രഖ്യാപനം സര്‍ക...
Image
പൊതു പ്രവര്‍ത്തനത്തിനും വേണം പെരുമാറ്റച്ചട്ടം   പൊതു പ്രവര്‍ത്തകന്‍ പൊതുസമൂഹത്തിന്റെ പൊതുസ്വത്താണ്. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നതിനാലാണ് ഇവര്‍ക്ക് പൊതുപ്രവര്‍ത്തകനെന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടത്. ഓരോ ഗ്രാമത്തിലേയും ചോട്ടാ നേതാവ് മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ പൊതുപ്രവര്‍ത്തകന്‍ എന്ന ഗണത്തിന്റെ ഭാഗമാകുന്നത് ഇവര്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നതിനാലാണ്. മാന്യതയുടെയും സൗമ്യതയുടെയും രൂപഭാവങ്ങളാവണം പൊതുപ്രവര്‍ത്തകന്റെ ആകാര സൗന്ദര്യം. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ന തലക്കെട്ടോടെ പ്രവര്‍ത്തിക്കാനിറങ്ങുന്നവരായതിനാല്‍ ഇടപഴകലുകളിലും സംസാര രീതികളിലും സഭ്യത നെഞ്ചോട് ചേര്‍ക്കേണ്ടതുമുണ്ട്. വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന ശൈലിയലേക്ക് പൊതു പ്രവര്‍ത്തകന്റെ നാവ് മാറിയാല്‍ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ പരിസരത്തേക്ക് ചാണകവെള്ളം കോരിയൊഴിക്കുന്ന പ്രതീതിയായിരിക്കും ഉണ്ടാക്കുക.        സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കത്തിപ്പടര്‍ന്ന സൂര്യനെല്ലി വിവാദം നാവിന് കടിഞ്ഞാണില്ലാത്ത പൊതുപ്രവര്‍ത്ത...
Image
സ്ത്രീ സുരക്ഷയും സൂര്യനെല്ലിയും ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നടന്ന കൂട്ട ബലാത്സംഗവും, അതിനെത്തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവവും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധ പരിപാടികള്‍ക്കും, ക്രിയാത്മക ചര്‍ച്ചകള്‍ക്കുമാണ് ഈ സംഭവം വഴി വെച്ചത്. ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നു. കേസിലെ പ്രതികള്‍ക്കെതിരായ കുറ്റപത്ര സമര്‍പ്പണവും, വിചാരണയും അതിവേഗമാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ ആഴ്ചകള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ജീവപര്യന്തമാണ് ശിക്ഷയായി വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും വധശിക്ഷ വരെ ആകാമെന്ന നിലപാടിലായിരുന്നു രാജ്യത്തെ ഭരണകൂടം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനും, സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിയമത്തിലെ കാര്‍ക്കശ്യവും, കടുത്ത ശിക്ഷ നടപടികളും അനിവാര്യമാണെന്നതായിരുന്നു ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ചര്‍ച്ചകളുടെ കാതല്‍. ഇതിന്റെ അടിസ്ഥാനത്...